നീ പുസ്തകത്തില്‍ സൂക്ഷിച്ചിരുന്ന മയില്‍ പീലികള്‍

0
1631

നീ പുസ്തകത്തില്‍ സൂക്ഷിച്ചിരുന്ന മയില്‍ പീലികള്‍
*********************************

പണ്ട് നീ പുസ്തകത്തില്‍ സൂക്ഷിച്ചിരുന്ന മയില്‍ പീലികള്‍ ഇപ്പോള്‍ ഒരു ജന്മം പൂര്‍ത്തിയാക്കിയിരിക്കാം. ആ മയില്‍ പീലികളിലെ ഓരോ നിറങ്ങളും നമ്മുടെ സ്നേഹത്തിനെ ഉത്തേജിപിച്ചിരുന്നു. നീ വീണ്ടും തുറക്കാന്‍ മറന്നു പോയ ആ നോട്ട് പുസ്തകം പോലെ നമ്മുടെ പ്രണയവും കാലത്തിന്‍റെ മഹാവിസ്മൃതിയില്‍  മറഞ്ഞു പോയിരിക്കാം …… മനസ്സില്‍ സ്നേഹത്തിന്‍റെ കുളിര്‍മഴ പെയിച്ച ആ ദിനങ്ങളാണ് എന്‍റെ ആത്മാവില്‍ യഥാര്‍ത്ഥ സൌന്ദര്യസങ്കല്‍പ്പം സൃഷ്ടിച്ചത്. അന്നാണ് അനര്‍വചനീയമായ ക്രിയാത്മത എന്നില്‍ ഉണര്‍ന്നത്. ഇന്നു ഈ ദേശാടനത്തില്‍ ആ മയില്‍ പീലിയുടെ വര്‍ണ്ണങ്ങള്‍ എന്‍റെ ആത്മാവില്‍ ആരോ തേച്ചു പിടിപ്പിച്ചിരിക്കുന്നു. അറച്ചു നില്‍ക്കാതെ കര്‍മ്മത്തില്‍ ഉറച്ചു നില്ക്കാന്‍ ആരോ ഉള്ളില്‍ പ്രേരിപ്പിക്കുന്നത് പോലെ !!!

5

******************************************************
/// സിബിന്‍ തോമസ് /// യു.എസ്.മലയാളി ///
******************************************************

Share This:

Comments

comments