
style="text-align: center;">ഹിക്കാമ സാലഡ് – കാത്തു മാത്യൂസ്
*****************
ഇന്ന് ഒരു സാലഡ് ആയാലോ, പ്രതേകിച്ചു പച്ചയായി കഴിക്കുന്ന ഏതു പച്ചക്കറികള്‍ വേവിച്ചു കഴിക്കുന്നതിനേക്കാള്‍ ശരീരത്തിനു ഗുണകരമാന്നെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. ഹിക്കാമ? എന്നു കേള്‍ക്കുമ്പോള്‍ വല്ല ചൈനീസ് ഭാഷയാണെന്ന് തോന്നിയേക്കാം. ഭയക്കേണ്ട ജിക്കാമ എന്നാണ് എഴുതുന്നതെങ്കിലും ഈ സ്പാനീഷ് മനോഹരിയെ പറയുന്നത് ഹിക്കാമ എന്നാണു. മെക്സിക്കൊയില്‍ ധാരാളമുള്ള ഈ കിഴങ്ങുവര്‍ഗ്ഗം പാച്ചിര്സസ് എറൊസസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. കേരളീയരായ നമ്മളില്‍ ഭൂരിപക്ഷത്തിനും അപരിചിതമാണ് ഈ കിഴങ്ങ്. ഉരുളക്കിഴങ്ങിനോടും മുറിച്ച ആപ്പിളിനോടും സാമ്യമുള്ള ഇത് മുറിച്ച ആപ്പിളും ഉരുളകിഴങ്ങും കൂടിയാല്‍ എങ്ങനെയിരിക്കും അതെ പോലെയുണ്ടാവും ഹിക്കാമാ എന്ന ജികാമ.
ഈ കിഴങ്ങ് സാലഡ് ഉണ്ടാക്കാനായി ഉപയോഗിച്ച് വരുന്നു. ഇതില്‍ ധാരാളം ഡയറ്ററി സപ്ലിമെന്റ്സ്, ഫൈബര്‍ , മിനറല്‍സ് , വൈറ്റമിനുകളും അടങ്ങിരിക്കുന്നു. അന്നജം തീരെ അടങ്ങിയിട്ടില്ലാത്ത കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഇനമാണ് ഇത്. മിക്കപ്പോഴും സാലഡ് ഉണ്ടാക്കാനും മറ്റുമായി അമേരിക്കയിലും, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ചൈന, ഫിലിപ്പീന്‍സ്, മുതലായ രാജ്യങ്ങളിലും ഉപോയോഗിച്ചു വരുന്നു. ചൈനീസ് ഭക്ഷണത്തില്‍ സെഷ്വയി ബീഫിനോടും ചിക്കനോടുമൊപ്പം ചൈനാക്കാര്‍ ഇതു ചേര്‍ക്കാറുണ്ട്.
ആവശ്യമുള്ള സാധനങ്ങള്‍
ബെല്‍ പെപ്പര്‍ : (ക്യാപ്സിക്കം മുളക് ,പച്ച ,ചുവപ്പ് ,മഞ്ഞ ) എല്ലാം പകുതി വീതം
സവാള: 1/2 എണ്ണം
നീളമുള്ള പച്ചവെള്ളരിക്ക: ഒന്ന്
ഓറഞ്ച്: 1/2 എണ്ണം (കുരു കളഞ്ഞ്)
ചെറുനാരങ്ങ നീര്: 1 ടീസ്പൂണ്‍
അവക്കാടോ: 1/2 എണ്ണം
പപ്പരിക്ക : ഒരു നുള്ള് (ആവശ്യമെങ്കില്‍ )
കാശ്മീരി മുളകുപൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിനു
ഒലീവ് ഓയില്‍ : 2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ഈ പച്ചകറികള്‍ എല്ലാം തന്നെ കനം കുറച്ച് ഒരേ അളവില്‍ അരിഞ്ഞെടുക്കുക, എല്ലാം കൂടി യോജിപ്പിച്ച്, ഉപ്പു, നാരങ്ങനീര്, ഒലീവ് ഓയില്‍ മുളകുപൊടി എന്നിവ അതിലേക്കിട്ട് ഒന്ന് കുടയുക, സലാഡ് റഡി. ഈ സലാഡ് പ്രമേഹ രോഗികള്‍ക്ക് അത്യുത്തമാണ്.
*********************************
///കാത്തു മാത്യൂസ് ///യു.എസ്.മലയാളി ///
*********************************
Comments
comments