ഡബ്ലു.എം.സി ഓണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
1795

style="text-align: center;">ഡബ്ലു.എം.സി ഓണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

**********************

ഡാലസ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ് പ്രൊവിന്‍സും ഡി.എഫ്.ഡബ്ലു പ്രൊവിന്‍സും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്മാരായ ഫിലിപ്പ് ശാമുവേല്‍ , സുജന്‍ കാക്കനാട്ട്, പ്രസിഡന്റുമാരായ ഷാജി രാമപുരം, വര്‍ഗീസ് മാത്യു എന്നിവര്‍ അറിയിച്ചു.
മുഖ്യാതിഥികളായി എത്തുന്ന പ്രൊഫ. മധുസൂദനന്‍ നായരും, മന്മഥന്‍ നായരും, വിശിഷ്ടാതിഥികളായെത്തുന്ന ഡോ. മാണി സ്കറിയ, സണ്ണിവെല്‍ സിറ്റി കൗണ്‍സില്‍ അംഗം സജി ജോര്‍ജ് എന്നിവരും ഡാലസ്സിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രശോഭിക്കുന്ന നേതാക്കളും, മലയാളി വ്യാപരികളും വ്യവസായികളും പങ്കെടുക്കുന്നത് പരിപാടികളുടെ അന്തസത്ത വര്‍ദ്ധിപ്പിക്കുമെന്നും; കലാമൂല്യമുള്ള കള്‍ച്ചറല്‍ പരിപാടികളും, സദ്യയും പൊടിപൊടിക്കുമെന്നും പരിപാടികളുടെ അമരക്കാരായ വര്‍ഗീസ് മാത്യുവും, വികാസ് നെടുമ്പള്ളിലും പ്രത്യാശ പ്രകടിപ്പിച്ചു.
ഗാര്‍ലന്റിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മനോഹരമായ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 7ന് രാവിലെ 10:30 മുതലാണ് പരിപാടികള്‍ അരങ്ങേറുന്നത്. അമേരിക്കയിലെ മറ്റു പ്രൊവിന്‍സുകള്‍ക്ക് പ്രചോദനം നല്‍കുന്ന റീജിയന്‍ പ്രൊവിന്‍സുകളുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതായി പ്രസിഡന്റ് ഏലിയാസ്കുട്ടി പത്രോസ്, പി.സി മാത്യു, ഫ്രാന്‍സിസ് ജോര്‍ജ്, നിബു വെള്ളവന്താനം, ഫിലിപ്പോസ് തോമസ്, തോമസ് ഏബ്രഹാം എന്നിവരടങ്ങുന്ന കാബിനറ്റ് അറിയിച്ചു. ഡാലസ്സിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് മാത്യു: 972-869-9662;
വികാസ് നെടുമ്പള്ളില്‍ : 469-387-5771;
ഷാജി രാമപുരം: 972-261- 4221;
സുജിത്ത് തങ്കപ്പന്‍ : 972-369-3052;
സജി നായര്‍ : 405-613-1827
*********************************
///യു.എസ്.മലയാളി ///
*********************************

Share This:

Comments

comments