അന്താരാഷ്‌ട്ര മലയാളം ഹൈക്കൂ കവിതാ മല്‍സരം

0
1702

style="text-align: center;">അന്താരാഷ്‌ട്ര മലയാളം ഹൈക്കൂ കവിതാ മല്‍സരം

************************

പ്രസിദ്ധ മലയാള ഇന്റര്‍നെറ്റ്‌ പത്രമായ യു. എസ്. മലയാളി (http://usmalayali.com/) മലയാള കവി ചെറിയാന്‍ കെ. ചെറിയാന്റെ 81-ം ജന്മദിനത്തോടനുബന്ധിച്ച് അന്താരാഷ്‌ട്ര തലത്തില്‍ മലയാള ഭാഷയില്‍ ഒരു ഹൈക്കൂ കവിതാ മല്‍സരം നടത്തുന്നു. താത്പര്യമുള്ളവര്‍ തങ്ങളുടെ കവിതകള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പായി usmalayali2@gmail.com എന്ന ഇ-മെയിലില്‍ അയച്ചു കൊടുക്കാവുന്നതാണ്. കവി ചെറിയാന്‍ കെ. ചെറിയാന്‍ ആയിരിക്കും സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നത്.
കവിയുടെ ജന്മദിനമായ ഒക്ടോബര്‍ 24-ന് ഫല പ്രഖ്യാപനം നടത്തുന്നതാണ്.
നിബന്ധനകള്‍
************
൧. ഹൈക്കൂ കവിതകള്‍ മലയാള ഭാഷയില്‍ രചിക്കപ്പെട്ട സ്വസൃഷ്ടികള്‍ ആയിരിക്കണം.
൨. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആകാം.
൩. കവിത മൂന്നു വരിയില്‍ കൂടരുത്.
൪. ഒരു കവിയ്ക്ക് പത്തു കവിതകള്‍ വരെ സമര്‍പ്പിക്കാം.
൫. 2013 ഒക്ടോബര്‍ ഒന്നിന് ശേഷം ലഭിക്കുന്ന കവിതകള്‍ പരിഗണിക്കുന്നതല്ല.
൬. കവിതകള്‍ മലയാളത്തില്‍ ടൈപ്പു ചെയ്തു ഇ-മെയില്‍ അറ്റാച്ചുമെന്‍റ് (name.doc) ആയി അയക്കേണ്ടതാണ്.
൭. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ കവിതകള്‍ യു.എസ്. മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതും ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്ലാക്കുകളും നല്‍കുന്നതുമാണ്.
ഏതു വിഷയവും ആകാം.

Share This:

Comments

comments