മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങൾ (കവിത) ബിനീഷ് മാത്യു

0
1119

style="text-align: center;">മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങൾ (കവിത) ബിനീഷ് മാത്യു
******************************
മാന്യതയുടെ മൂടുപടങ്ങൾ വലിച്ചുകീറി…
അസുരജന്മങ്ങൾ വീണ്ടുമലറുന്നു….
അവശജന്മങ്ങൾ പാദങ്ങൾ ഇടറി…
ഒന്നൊന്നായ് മരിച്ചു വീഴുന്നു….
മനുഷ്യജന്മങ്ങളെ തമ്മിൽ തമ്മിലടിപ്പിച്ച്…
മതങ്ങളും മാലിന്യങ്ങളും മുന്നേറുന്നു…
സത്യത്തിനെന്തു വില, മനുഷ്യർക്കു വേണ്ടത്
പണവും പ്രതാപവും പാവങ്ങളുടെ ചോരയും…
മനസ്സാക്ഷി ഇന്നൊരു പണയവസ്തു…
സുഖമല്ലോ മനുജന് മണ്ണില മുഖ്യം…
തകർന്നുവീഴുന്ന ബന്ധങ്ങളിൽ…
ഉരുകുന്ന ഹൃദയങ്ങൾ ആര്‍ കാണുന്നു…
വിശ്വാസം എന്നതൊരു കാഴ്ച്ചവസ്തു….
ഉണ്ടെങ്കിൽ തന്നെയും തമ്മിലില്ല…
കുടുംബബന്ധങ്ങൾ ഉലയുന്ന ഇന്നിന് …
ആരെ പഴിക്കാൻ സാധിക്കും എനിക്ക്…
ചോരകുടിച്ചാലും അടങ്ങാത്ത ദാഹവുമായ്…
പ്രേതജന്മങ്ങൾ അലയുന്ന ഭൂമിയിൽ…
ജീവന് പിന്നെ എന്താണ് വിലയിന്ന് ?
ജീവിക്കാൻ ആർക്കാണ് മോഹം മനസ്സിൽ?
കൂടെനിന്ന് ചിരിച്ചും കളിച്ചും….
കുതികാലു വെട്ടുന്ന മനുഷ്യജന്മങ്ങൾ…
ആർക്കോ വേണ്ടി വിലകുറഞ്ഞ ആട്ടങ്ങൾ….
ആടിതീർക്കുന്ന നാടകമോ ജീവിതം?
*************************************************************
/// ബിനീഷ് മാത്യു /// യു.എസ്.മലയാളി ///
************************************************************

Share This:

Comments

comments