style="text-align: center;">പക്ഷിമണം – ഹണി ഭാസ്കരന്‍
****************************
രാവിന്‍റെ പ്രതലത്തില്‍
ചിറകു മുറിഞ്ഞു കിടക്കും
കിളിക്കുഞ്ഞേ…
നിന്റെ ആകാശം മൃതിക്ക് ശേഷമെന്ന്
ചുരം കടന്നെത്തിയ ഈ കാറ്റും
പുഴ കടന്നെത്തിയ ഈ മഴയും
പാടി തുടങ്ങിയിരിക്കുന്നു.
മഞ്ഞിന്‍ കൂമന്‍ തൊപ്പി വെച്ച
ചില്ലകളില്‍ നിന്നും
ഒപ്പിയെടുത്തു ഞാന്‍
നിന്റെ പക്ഷിമണം.
കാഴ്ചകളുടെ അനന്തതയ്ക്ക്
കുട മറച്ച മലകള്‍ .
വരഞ്ഞു കീറിയ മുറിവുകളില്‍ നിന്നും
ഒട്ടുപാല്‍ കറ വീഴ്ത്തും
റബര്‍ മരങ്ങള്‍ .
നീരാവിപ്പുകയിലൂടെ
ആകാശം തൊടാന്‍ ഉണരും
അരുവികള്‍ .
നിന്റെ ചിറകുകള്‍ക്ക്
കുളിരഴിച്ചു മാറ്റിയ
പുലരികള്‍ , രജനികള്‍ .
മദമിളകിയ കാടിന്‍റെ
ഉന്മാദ ക്രീഡകളില്‍
ഇരുട്ടിന്‍ കിതപ്പുകള്‍ വാരി ചുറ്റിയ
കിളിയേ…
ഇനി നീ ഉറങ്ങുക…
സിരകളില്‍ നോവിന്റെ
ഉഷ്ണജലമൊഴുക്കിയ
വേടാ…
അടയുമാ കണ്‍പോളകളില്‍
ചേര്‍ത്തടയ്ക്ക നീയീ
ചില്ലയുടെ തേങ്ങലും!
*************************************
/// ഹണി ഭാസ്കരന്‍ /// യു.എസ്.മലയാളി ///
*************************************
Comments
comments