ഒരു യുദ്ധകാല കവിത – ജോസഫ് നമ്പിമഠം

0
3275

style="text-align: center;">ഒരു യുദ്ധകാല കവിത – ജോസഫ് നമ്പിമഠം

 **************************************

 ആമുഖക്കുറിപ്പ്

“And I will make a song for the ears of the president
Full of weapons with menacing points
And behind the weapons, countless dissatisfied faces…
I will acknowledge contemporary lands
I will trail the whole geography of the globe
And salute courteously every city large and small”
(Walt Whitman – American Poet 1819-1892 from the poem “ Starting from Paumanok” written in 1960)“In the “Nights” tales cure, redeem and save lives. Shahrazad cures Shahrayar of his hatred of women, teaches him love, saves her own life and lives of others. Even angry demons are humanized and pacified by a good story.” (Hussain Haddaway who was born in Baghdad, translator of “The Arabian Nights”
____________________________________________________
കുറിപ്പ്: ഇതൊരു പരീക്ഷണ കവിതയാണ്. പകുതി മലയാളിയും പകുതി അമേരിക്കനുമായ അമേരിക്കന്‍ മലയാളിയുടെ ദ്വന്ദ്വസ്വത്വത്തിന്റെയും, ലോകാഭിപ്രായം മാനിക്കാതെ, ഒരു സംസ്കൃതിയുടെ മേലുള്ള മറ്റൊരു രാജ്യത്തിന്റെ കടന്നാക്രമണത്തിന്റെയും കാവ്യാവിഷ്കാരം.അല്ഫ് ലയലാ വാ ലയലാ – ആയിരത്തൊന്നു രാവുകളുടെ അറബി നാമധേയം.

ഒരു യുദ്ധകാല കവിത

ഒന്ന്.
അമേരിക്കന്‍ ടിവിയില്‍ ബുഷ്
സദ്ദാമിനും മക്കള്‍ക്കും
സ്വദേശം വിടാന്‍
അന്ത്യശാസനം
രണ്ട്.
യുദ്ധചരിതം തുടര്‍ക്കഥ
ടിവിയില്‍ കനത്ത ബോബിംഗ്…
പ്രിസിഷന്‍ ഗൈഡഡ് ബോംബ്സ്,
സ്മാര്‍ട്ട് ബോംബ്സ്,
മദര്‍ ഓഫ് ഓള്‍ ബോംബ്സ്…
ബാഗ്ദാദില്‍ ചോര,
പാലസ്തീനില്‍ ചോര,
ഇസ്രായേലില്‍ ചോര.
(Cold blooded murderers)
മൂന്ന്.
ടിവിയില്‍ വീണ്ടും ബുഷ്,
“സദ്ദാമിന്റെ കഴുത്തില്‍
വിരലുകളൊന്നൊന്നായി
മുറുകിക്കൊണ്ടിരിക്കുന്നു”
(Politically incorrect)
ഇത് ഭരണാധികാരിയോ
ഡ്രാക്കുളയോ?
നാല്
A toast to the War
‘’Honey”, I said
“I feel nauseous”
Let’s go to bed
I poured Red wine in two glasses
Let’s make a toast to the war!
I watched her drinking
The Red Red wine
Sip by sip
Slowly, but gradually we emptied the glasses
Now, she is on the soft silky bed
With Red Red lips
I placed, two Red roses on her nipples
I placed a Red rose on her bellybutton
I placed a Red rose on her pubis
There! She is lying
Like a queen of beauty
In “The Arabian Nights”
With the innocent smile
Of a new born baby
Her hair flowing in the breeze
Like waves in the Euphrates River
Her eyes sparkling
Like silver fishes
In the Tigris river
“come on honey, let’s make love”, I said
No way! She protested “ I am on my period’’
It’s okay, I consoled her
“A F … IN BLOOD
IS BETTER THAN A F… ING WAR’’
I muttered like a man
Who has gone out of his mind?
……………………………………………..
I held her close to my heart
As if I was scared to death
to see and hear those noises.
Even her little heart beats
Sounded like heavy bombings.
I had an irresistible craving to crawl
Into her womb and to be curled up
Like a fetus in its mother’s womb.
Slowly, I was falling asleep
in the comfort of her bosom.
The thundering noises of heavy bombings,
The bright lightening,
The blood baths,
All were fading to an oblivion.
My weak trembling lips moved as if to say
Stop war make love!!
അഞ്ച്.
അല്ഫ് ലയലാ വാ ലയലാ
അടയുന്നു, മെല്ലെയെന്‍ പുറം കണ്ണുകള്‍
തുറക്കുന്നീയകം കണ്ണുകള്‍
തെളിയുന്നു ബാഗ്ദാദിന്‍ നഗര ചത്വരങ്ങള്‍
അവിടെനിന്നുയരുന്നു ധൂമപടലങ്ങളാകാശത്തോളം
അതില്‍ നിന്നുയരുന്നു ഭീമാകാരഭൂതങ്ങള്‍
അറബിക്കഥകള്‍ തന്‍ മാന്ത്രികച്ചെപ്പുതുറന്നിതാ,
പള്ളിമഞ്ചത്തിലിരിക്കുന്നു, ഷഹ്റയാര്‍ ചക്രവര്‍ത്തി
സാകൂതമാഷഹ്റസാദിനെയുറ്റുനോക്കി,
തന്‍ പ്രീയസചിവന്തന്‍ പുത്രിയെന്നറിയാതെ,
പോയ മൂന്നുവര്‍ഷങ്ങളായ്
ശിരസ്സറ്റ കന്യകമാര്‍ നിരയിലെ
പുതുകന്യക മാത്രമയാള്‍ക്കിവളും.
മഞ്ചത്തിന്നരികെ, കൈയെത്തും ദൂരത്തു
വെട്ടിവിളങ്ങുന്നുണ്ടൊരു വെള്ളിവാള്‍,
ചോരക്കറ പൂണ്ടൊരു വാള്‍,
കന്യാ കബന്ധങ്ങള്‍ ഛേദിച്ച വാള്‍ ,
അടുത്തയിരയെ കാത്തിരിക്കും വാള്‍ ,
കബരീഭാരമഴിഞ്ഞൂഴിയിലുരുളും കബന്ധങ്ങളും,
നിണം വീണു നിറംമാറിയ നദീതടങ്ങളും,
കരഞ്ഞുശാപമുതിര്‍ത്ത ബന്ധുവിലാപങ്ങളും,
എല്ലാമൊരു തീരാവ്യാധി പോലയാളെ
വേട്ടയാടിനിത്യവും നിദ്രാവിഹീനനാക്കിയിരുന്നു.
നിദ്രയെപ്പുണരാനാവാത്ത ചക്രവര്‍ത്തിക്ക്
നല്ലൊരു കഥ ചൊല്ലിക്കൊടുത്താലെന്തെന്ന്
സവിനയമുണര്‍ത്തിക്കുന്നു സോദരി ദുന്യസാദ്.
ക്രൂരനെങ്കിലുമൊരു കഥാപ്രിയനാം ചക്രവര്‍ത്തി
അനുവാദം നല്‍കാത്ത താമസമക്കന്യക-
യൊന്നാം രാവിലെ കഥ ചൊല്ലിത്തുടങ്ങി
ഒരു മനോഹരഗീതാലാപം പോലെയാ
മുക്കുവന്റെയും ഭൂതത്തിന്റെയും കഥ.
സര്‍വ്വവും മറന്നിരിക്കുന്നു ചക്രവര്‍ത്തി,
ഷഹ്റസാദിന്‍മുന്നില്‍
മുത്തശ്ശിക്കഥ കേട്ടിരിക്കുമുണ്ണിക്കുട്ടനേപ്പോല്‍
കൗതുകം വിടര്‍ത്തിയ മിഴികളുമായ്
ശ്വാസംപോലുമെടുക്കാന്‍ മറന്നങ്ങിനെ
താഴെ വിരിച്ചൊരു പരവതാനിയി-
ലതീവജാഗ്രതയോടെയിരിക്കുന്നു
ദുന്യസാദിരുവരെയും മാറിമാറിനോക്കി.
യുഗയുഗങ്ങളായ്…
യൂഫ്രട്ടീസ് നദീതീരങ്ങളില്‍ ,
ടൈഗ്രീസ് നദീതീരങ്ങളില്‍ ,
നഗരചത്വരങ്ങളില്‍ ,
ഒറ്റത്തന്ത്രി വീണയുമായ് മെല്ലെ ഉലാത്തിയും,
ഉദ്വേഗത്തിന്‍ക്കുശമുനയിലീ
കേഴ്വിക്കാരെയിരുത്തിയും,
സൂതന്മാരങ്ങിനെ നില്പൂ നിരനിരയായ്,
തീക്കനല്‍ച്ചൂടേറ്റ് വട്ടമിരുന്നും,
മന്ദസമീരനില്‍ ചാഞ്ചാടുമെണ്ണ
വിളക്കുകള്‍ തന്‍ മദ്ധ്യത്തിലിരുന്നും,
തീക്കനല്‍പോലെ തിളങ്ങും മുഖങ്ങളുമായ്
കഥകേട്ടിരിപ്പൂതലമുറകള്‍
എല്ലാനോവും മറന്നങ്ങിനെകാലങ്ങളായ്.
ആറ്.
ഇപ്പോഴതാ…
ബാഗ്ദാദിലെ കൊട്ടാരമുകളില്‍ ,
വൈറ്റ്ഹൗസിന്‍ മുകളില്‍ ,
ആകാശത്തോളമുയരുന്നു ധൂമപടലങ്ങ-
ളതില്‍ നിന്നുയരുന്നു ഭീമാകാര ഭൂതങ്ങള്‍ …
ഷഹ്റസാദിന്‍ മുന്നില്‍ കഥകേട്ടിരിപ്പൂ
ബുഷ് ചക്രവര്‍ത്തിയും സദ്ദാം ചക്രവര്‍ത്തിയും,
മുത്തശ്ശിക്കഥയിലെ
ഉണ്ണിക്കുന്‍മാരെപ്പോലിപ്പോള്‍ .
ഉറക്കം മറന്ന്, യുദ്ധം മറന്നിരിപ്പൂ
പുതിയ ചക്രവര്‍ത്തിമാര്‍ .
താഴെപ്പരവതാനിയിലിരിക്കുന്നു
കൊച്ചുസോദരി ദുന്യാസാദ്.
കൈയെത്തും ദൂരത്തു
തൂങ്ങിക്കിടപ്പുണ്ടാ പഴയവെള്ളിവാള്‍
വെട്ടിത്തിളങ്ങും വാള്‍ ,
ചോരക്കറ പൂണ്ടൊരു വാള്‍ ,
അടുത്തിരയെ കാത്തിരിക്കും വാള്‍ .
പ്രീയേ, ഷഹ്റസാദ്
നിന്‍കഥകളൊരിക്കലും തീരാതിരുന്നെങ്കില്‍ !
ചക്രവര്‍ത്തിമാരക്കഥ കേട്ടിങ്ങനെ നിത്യവും
വൈരം മറന്നങ്ങിരുന്നെങ്കില്‍ !!
ഏഴ്.
സ്വപ്നത്തില്‍
പറക്കാന്‍ വിട്ടു
ശാന്തിതന്‍ വെള്ളരിപ്രാവുകളെ
തിരികെ വന്നതോ?
നിണവും നാണിക്കും ചോരപ്രാവുകള്‍ !
കരതേടി,
പറക്കാന്‍വിട്ടു
കറുകറുത്ത ദിശാകാകങ്ങളെ
തിരികെ വന്നവ
ശവം മണക്കും ചുണ്ടുമായ്!
(രണ്ടാം ഗള്‍ഫ് യുദ്ധം തുടങ്ങിയപ്പോള്‍ എഴുതിയ കവിത)
************************************
/// ജോസഫ് നമ്പിമഠം /// യു.എസ്.മലയാളി ///
************************************

Share This:

Comments

comments