
ഉണ്ണിയപ്പം – കാത്തു മാത്യൂസ്
**********************
ആവശ്യമുള്ള സാധനങ്ങൾ
——————————-
ഗോതമ്പ് പൊടി: 2 കപ്പ്
പഴം: 2 എണ്ണം
ശര്‍ക്കര: 4 എണ്ണം ( 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു എടുത്തത് )
തേങ്ങാക്കൊത്ത്: ¼ കപ്പ് ( തീരെ കനം കുറച്ചു നീളത്തില്‍ അരിഞ്ഞു നെയ്യില്‍ വഴറ്റിയത്)
ഏലക്ക: 6 എണ്ണം (പൊടിച്ചത്)
എള്ള്: ഒരു ടീസ്പൂണ്‍
എണ്ണ: ആവശ്യത്തിനു.
ബേക്കിങ് സോഡ: ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
————————–
ഗോതമ്പ് പൊടിയും പഴവും ശര്‍ക്കരയും, ഒരു നുള്ള് സോഡാ പൊടിയും കൂടി നല്ലവണ്ണം കുഴച്ച് കുഴമ്പ് രൂപത്തില്‍ ആക്കി 3 മണിക്കൂര്‍ വയ്ക്കുക. എന്നിട്ട് അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എലക്കയും എല്ലാം കൂടി മിക്സ് ചെയിതുവെക്കുക . അതിനുശേഷം ഉണ്ണിയപ്പചട്ടി അടുപ്പില്‍ വെച്ചു അതിലെ കുഴിവ് നികക്കെ എണ്ണ ഒഴിച്ച് നല്ലപോലെ തിളക്കുമ്പോള്‍ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന കൂട്ട് അതിന്റെ ഓരോ കുഴിയിലേക്കും ഒഴിക്കുക. ഇടയ്ക്ക് പതുക്കെ ഒന്ന് മറിച്ചു ഇടുക, അതിനു ഒരു കുഴിയിലുള്ള അപ്പത്തിന്റെ സൈഡിൽ പതുക്കെ തട്ടുക തിരിഞ്ഞു വേഗം വരും. നല്ല ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കോരി എടുക്കുക . ചെറു ചൂടോടെ കഴിക്കുക.

*****************************************
/// കാത്തു മാത്യൂസ് /// യു.എസ്.മലയാളി
*****************************************
Comments
comments