അമേദ്യം – (ഗുണപാഠം) ജസ്റ്റിന്‍ കെ. വില്ല്യംസ്

0
2034

അമേദ്യം – (ഗുണപാഠം) ജസ്റ്റിന്‍ കെ. വില്ല്യംസ്

****************************

ഒരിടത്ത് ഒരു വിശുദ്ധൻ ഉണ്ടായിരുന്നു .. അദ്ദേഹം വളരെ ഭക്തനും ദിവസവും ഈശ്വരനെ കാണാൻ പോകുന്നവനും ആയിരുന്നു ..
അങ്ങനെ ഒരു ദിവസം തന്റെ ഭൃത്യനും ഒപ്പം കുളിച്ചൊരുങ്ങി നടന്ന വിശുദ്ധൻ എന്തോ ഒന്നിൽ ചവിട്ടി … അദ്ദേഹത്തിന് ഒന്നുകൂടി കുളിച്ചു ശുദ്ധമാകാൻ സൗകര്യമനുവധിക്കാഞ്ഞതിനാല്‍ ഭൃത്യനോട് അതെന്താണെന്ന് നോക്കാൻ പറഞ്ഞു ..
ഭൃത്യൻ അത് അമേദ്യം അഥവാ മലം ആണെന്ന സംശയം പ്രകടിപിച്ചു ..
എന്നാൽ അത് ഉറപ്പു വരുത്താതെ വിശുദ്ധി ഉറപ്പാക്കാൻ പറ്റാത്തതുകൊണ്ട് അതൊന്നു ഉറപ്പിച്ചു കളയാം എന്ന് അദ്ദേഹം തീരുമാനിച്ചു.
അമേദ്യത്തിൻറെ അടുത്തിരുന്ന അദ്ദേഹം അതൊന്നു നന്നായി മണത്തുനോക്കി …
‘നല്ല വൃത്തികെട്ട മണം’.. എന്തായാലും തന്റെ അശുദ്ധി മാറ്റാൻ ഒന്ന് കുളിക്കാൻ അദ്ദേഹത്തിന് പൂരാ മടി..
അദ്ദേഹം ഹേ!.. ഇത് അമേദ്യം ആകാൻ വഴിയില്ല .. ലേശം മണത്തിനു വ്യത്യാസമുണ്ട് എന്ന് പറഞ്ഞു ദൈവത്തിനടുത്തേയ്ക്ക് പോകാൻ ഒരുങ്ങി ..
പക്ഷെ ഒരു കുറ്റബോധം … തന്റെ അശുദ്ധി ദൈവത്തിന്റെ വിശുദ്ധിയെ അശുദ്ധം ആക്കിയാൽ ദൈവകോപം ഉണ്ടായാലോ …
എന്നാൽ ഒന്നുകൂടെ പരിശോധിച്ചുകളയാം എന്ന് താൻ തീരുമാനിച്ചു വീണ്ടും അതിനടുത്തെത്തി അത് വിരലില്‍ തൊട്ട് ലേശം നക്കിനോക്കി …
അപ്പോൾ തനിക്കു പൂര്‍ണ്ണമായും മനസിലായി ഹ്ം.. പണിപാളി; ഇനി കുളിച്ചേ പറ്റൂ എന്ന് …
പക്ഷെ അന്നത്തെ കൊടുംതണുപ്പും മടിയും തന്നെ വീണ്ടും തടഞ്ഞു ..
ഭൃത്യന്‍ അറപ്പോടെ തന്നെത്തന്നെ അദ്ദേഹത്തെ നോക്കിനില്ക്കുന്നു …
ദൈവത്തെ പറ്റിക്കാം .. മനുഷ്യനെ എളുപ്പമല്ലല്ലോ …
അവസാനം വിശുദ്ധൻ ഒരു വഴികണ്ടു .. ഇങ്ങനെ പറഞ്ഞു ..
അമേദ്യം തന്നെ .., ഭാഗ്യം കൊണ്ട് ചവിട്ടിയില്ല … വരുക നമുക്ക് ഈശ്വരനെ ദർശിച്ചു വരാം …
അതൊരു ചെറിയ കഥ.നാമും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇങ്ങനെ ദൈവത്തെ വഞ്ചിക്കുന്നവരാണോ? …നമ്മുടെ മനസും ആന്ദരീന്ദ്രിയങ്ങളും എന്നല്ല സര്‍വ്വവും അറിയുന്ന ദൈവത്തിൽനിന്നു എന്തെങ്കിലും മറക്കാൻ നമുക്കാകുമോ?മനുഷ്യരോടല്ല .. ദൈവത്തോട് അല്പം വിശ്വസ്തത പുലർത്താൻ ശ്രമിക്കാം ..വക്രതയും കോട്ടവും ഉപേക്ഷിക്കാം ..പരാജയപെട്ടലും അത് തുറന്നു സമ്മതിച്ചാല്‍ എല്ലാം അറിയുന്ന ദൈവം നമ്മോടു പൊറുക്കതിരിക്കില്ല … കാരണം ദൈവം സ്നേഹമാണ് ..
**************************************
/// ജസ്റ്റിന്‍ കെ. വില്ല്യംസ് /// യു.എസ്.മലയാളി ///
**************************************

Share This:

Comments

comments