അവള്‍ (കവിത) ബെല്‍സി സിബി

0
1140

style="text-align: center;">അവള്‍ (കവിത) ബെല്‍സി സിബി

***************************

അവസാനസൃഷ്ടി
ആരംഭവും തുടര്‍ച്ചയും …
തീ തുപ്പുന്ന വ്യാളിപിറന്ന തൂലികയില്‍
മാന്‍പേടയുടെ മിഴികളായി എപ്പോഴോ …
മസ്തിഷ്ക്മില്ലെന്നു ഞാന്‍ തന്നെ പറഞ്ഞു
ഹൃദയവുമില്ലെന്നു നിങ്ങള്‍ കൂട്ടിചേര്‍ത്തു.
ശരീരമില്ലാതെ എവിടെയും
ഞാനെന്‍റെയടയാളം കണ്ടില്ല
വാക്കുകളുടെ പ്രളയത്തില്‍ പോലും …
ആകാരഭംഗിയാല്‍ ശില്പത്തെ അനശ്വരമാക്കിയ നീയറിഞ്ഞോ?
ആ കല്ല്‌ ചുമന്നതും ഞാനാണെന്ന്
ശരീരത്തില്‍ നിന്ന് പറിച്ചെടുക്കാന്‍
എനിക്കും നിനക്കും
പ്രാണനെയുള്ളൂ .
മനസിന്‍റെ നഷ്ടമാണ് മാനം.
എനിക്കിഷ്ടം കണ്ണകിയുടെ കണ്ണുകളാണ്
ആരാധന ഫൂലന്റെ കൈകളോടും
ഒരു പേരിന്റെ ഒരേയൊരു വശമാണിത്
***************************************************
/// ബെല്‍സി സിബി /// യു.എസ്.മലയാളി ///
***************************************************

Share This:

Comments

comments