കശ്മലന്‍ പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.

0
1085

style="text-align: center;">കശ്മലന്‍ 

പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.

************************************

അന്ത്യശ്വാസ കോട്ടുവായുവില്‍
അമ്മിഞ്ഞ മണമുള്ളമ്മ മുരളവേ
മസ്തിഷ്ക്കാഘാത തലപ്പെരുപ്പില്‍
താടികോട്ടി ഹൃദയം ത്രസിക്കെ
വലം തലച്ചോറാമര്‍ദ്ധഗോളം
ഇടംപക്ഷപാത മരവിപ്പാകെ
കാറുകോരി വൈദ്യുതീനാളം
പ്രാണവായൂയന്ത്രമണയ്ക്കെ
വായുമുട്ടി മിടിപ്പിന്‍ താളം
അവതാള ചൊല്‍ക്കെട്ടാകെ:
പാപമോചനക്കടം തീര്‍ക്കാന്‍
നെഞ്ചില്‍ കൈയിടിച്ചോര്‍മ്മയില്‍
നെഞ്ചോടുച്ചേര്‍ത്തു തലോടാതെ
മുഷ്ടിയാല്‍ കഠിനമര്‍ദ്ദനത്തില്‍
പ്രാണക്കിളിയെ കൂട്ടില്‍ മടക്കേ
കൂട്ടാരുടെ സംഘഗാനശ്ശീലില്‍
നാട്ടാര്‍ ഈരടിച്ചിട്ട പെരുക്കും:
സ്വന്തമമ്മയെ കണ്ണീരിലാഴ്ത്താന്‍
പുനര്‍ജന്മപത്രം ചില്ലിട്ടുച്ചാര്‍ത്തി
തൂണില്‍ തറയ്ക്കും കശ്മലന്‍!
************************************************ *****
/// പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D. /// യു.എസ്.മലയാളി ///
******************************************************

Share This:

Comments

comments