കാനാ നാഷണല്‍ കമ്മിറ്റിക്ക് രൂപം നല്‍കി

0
1002

style="text-align: center;">കാനാ നാഷണല്‍ കമ്മിറ്റിക്ക് രൂപം നല്‍കി
മൂന്നു പതിറ്റാണ്ടിലേറെയായി ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന് ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വവംശ വിവാഹ നിഷ്ഠ പാലിക്കാന്‍ കഴിയാത്ത ക്നാനായ സഹോദരങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിനും ആരാധനാ സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ എക്കാലവും ധീരമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. കുടുംബ ഭദ്രതയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള തലത്തില്‍ ക്നാനായ സമുദായ അംഗങ്ങളില്‍ നിന്നും കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്നും വിശ്വാസികളില്‍ നിന്നും ഉറച്ച പിന്തുണയും അംഗീകാരവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാറിയ സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും, അമേരിക്കയുടെ ഇതര നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുവായും ഓഗസ്റ്റ് 3 ശനിയാഴ്ച ചിക്കാഗോയില്‍ വച്ചു നടത്തിയ കാനാ സമ്മേളനത്തില്‍ സാലു കാലായില്‍ പ്രസിഡന്റായി ഒരു നാഷണല്‍ കമ്മിറ്റിക്ക് രൂപം നല്‍കി.kana1
ടോമി പുല്ലുകാട്ട് (വൈസ് പ്രസിഡന്റ്), ലൂക്കോസ് പാറേട്ട് (സെക്രട്ടറി), ഫിലിപ്പ് പുല്ലാപ്പള്ളില്‍ (ജോ. സെക്രട്ടറി), ജോസഫ് പതിയില്‍ (ട്രഷറര്‍ ), അലക്സ് കാവുംപുറം (നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഇതര ഭാരവാഹികള്‍ . സ്റ്റേറ്റ് കോര്‍ഡിനേറ്റേഴ്സായി സിറിയക്ക് പറത്തറ (കാലിഫോര്‍ണിയ), മാത്യു കണ്ണാല (മിച്ചിഗണ്‍ ), രാജു തോട്ടം, മാത്യു വാഴപ്പള്ളി (ന്യൂയോര്‍ക്ക്), ജോസ് അത്തിമറ്റം (ജോര്‍ജിയ), ജോയി ഒറവണക്കുളം (ഇല്ലിനോയി), എന്നിവരും പബ്ലിക് റിലേഷന്‍സ് ഓഫീസേഴ്സായി ജോസഫ് മുല്ലപ്പള്ളി, ജോസ് കല്ലിടിക്കില്‍, ജോയി മുതുകാട്ടില്‍ എന്നിവരും ജോസ് പുല്ലാപ്പള്ളി (ചെയര്‍മാന്‍ ), ടോം കാലായില്‍, പീറ്റര്‍ ലൂക്കോസ് ഇലക്കാട്ട്, പ്രകാശ് കൊല്ലപ്പള്ളി, ഷാജി നിരപ്പില്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും, എമില്‍ അലക്സാണ്ടര്‍ (യൂത്ത് കോഓര്‍ഡിനേറ്റര്‍ ), ലിജി പുല്ലാപ്പള്ളി (ലീഗല്‍ അഡ്വൈസര്‍ ), അലക്സ് കൊല്ലപ്പള്ളി (ഓഡിറ്റര്‍ ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി ‘ഫെയിത്ത് ആന്‍ഡ് ട്രഡീഷന്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. ശോഭാ കോട്ടൂരിന്റെ പ്രാര്‍ഥനാ ഗാനത്തോടുകൂടി ആരംഭിച്ച സെമിനാര്‍ ആശീര്‍വദിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ട് കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കിടയില്‍ വിശ്വാസ ചൈതന്യം വളര്‍ത്തിയെടുക്കുവാന്‍ സെമിനാറിനു കഴിയട്ടെയെന്ന് ആശംസിച്ചു.
പോപ്പ് ഫ്രാന്‍സിസിന്റെ സഭാനവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഭയിലെ അദ്ധ്യാത്മീക നേതൃത്വത്തിനൊപ്പം അത്മേനികളും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കണമെന്നും, അതുവഴിമാത്രമേ സഭയുടെ പൂര്‍വ്വകാല വിശ്വാസ പാരമ്പര്യത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും, സഭയെ ക്രിസ്തീയ വീക്ഷണത്തിലൂടെ നയിക്കുവാന്‍ കയിയുള്ളുവെന്നും സഭാചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉത്ബോദിപ്പിച്ചു. സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ തീയോളജിയനും, ജേര്‍ണലിസ്റ്റുമായ ഡോ. ജയിംസ് കോട്ടൂര്‍, സത്യവേദപുസ്തകത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് ആധികാരികമായി വിശദീകരിച്ചുകൊണ്ട് കോട്ടയം രൂപതയില്‍ നിലനില്‍ക്കുന്ന അക്രൈസ്തവ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് പ്രസംഗിച്ച കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ജോയി മുതുകാട്ടില്‍, കോട്ടയം രൂപത തുടരുന്ന പുറത്താക്കല്‍ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വിധിയുടെയും, ബിജു ഉതുപ്പ് കേസ് വിധിയുടെയും അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചു.kana2
തുടര്‍ന്ന് കാനായുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ലൂക്കോസ് പാറേട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു. വംശീയ സംരക്ഷണം സഭയുടെ ചുമതലയല്ലെന്നും ജാതിയതയുടെ പേരില്‍ വിശ്വാസികളെ അവരുടെ ഇടവക ദേവാലയങ്ങളില്‍ നിന്ന് പുറത്താക്കുന്നതും കൂദാശകളും ശവസംസ്കാരം ഉള്‍പ്പെടെയുള്ള കര്‍മ്മങ്ങളും നിഷേധിക്കുന്നതുമായ ക്രൂരവും അക്രൈസ്തവവുമായ നടപടികള്‍ കത്തോലിക്കാ സഭയ്ക്കൊപ്പം ഓരോ വിശ്വാസിക്കും കളങ്കവും അപമാനവുമായി പരിണമിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി ഇടപെടുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലംഞ്ചേരിയുടെ നടപടികളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി. സമ്മേളനത്തില്‍ പാസ്സാക്കിയ മറ്റൊരു പ്രമേയത്തില്‍ കൂടി 1986 മുതല്‍ വത്തിക്കാനില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള അംഗത്വം അമേരിക്കയിലെ ക്നാനായ മിഷനുകളില്‍ സത്വരം നടപ്പിലാക്കണമെന്ന് പൗരസ്ത്യ തിരുസംഘത്തോട് കാനാ അഭ്യര്‍ത്ഥിച്ചു.
പി.ആര്‍. ഒ ജോസഫ് മുല്ലപ്പള്ളി വിശിഷ്ഠാതിഥികളെയും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികളെയും സമ്മേളനത്തില്‍ പരിചയപ്പെടുത്തി. ടോമി പുല്ലുകാട്ട്, ടോം കാലായില്‍ എന്നിവര്‍ ചര്‍ച്ചയില്‍ മോഡറേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്: ജോസഫ് മുല്ലപ്പള്ളി

Share This:

Comments

comments