സ്ത്രീകളോട് – അമ്പിളി ഓമനക്കുട്ടന്‍

0
1025

style="text-align: center;">സ്ത്രീകളോട് – അമ്പിളി ഓമനക്കുട്ടന്‍

******************************

സ്ത്രീയുടെ വേഷവും സഞ്ചാര സ്വാതന്ത്ര്യവും വരെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് “സ്ത്രീ ” ഒരു ചിന്താവിഷയം തന്നെയാണ്. അത് അമ്മയായാലും മകളായാലും സഹോദരിയായാലും ഭാര്യയായാലും അതിനു മാറ്റം വരുന്നില്ല.
എന്താണ് സ്ത്രീകൾക്ക് നേരെയുള്ള ഈ അതിക്രമങ്ങൾക്ക് കാരണം. ജോലിക്കോ ഉല്ലാസത്തിനൊ വീട്ടു കാര്യങ്ങൾക്കോ ആവട്ടെ സ്ത്രീകൾക്ക് പകൽ പോലും സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനാവില്ലെന്നത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സ്ഥിതി വിശേഷം നാട്ടിൽ നിലനിൽക്കുന്നുവെന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.സ്ത്രീ അപമാനിക്കപ്പെടുമ്പോൾ മാത്രം രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നുവെന്നത് വേദനാജനകമാണ്.കൊച്ചു കുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ അവഗണിക്കപ്പെടാവുന്നതല്ല.
ജനരോക്ഷം ഉയരുമ്പോൾ മാത്രമേ നടപടിയെടുക്കു എന്ന മനോഭാവം ഭരണകൂടത്തിനും ഉണ്ടാവരുത്.സ്ത്രീകൾക്ക് എതിരായ അതിക്രമം വർദ്ധിക്കാൻ കാരണമെന്തെന്ന് സാമൂഹിക തലത്തിൽ പഠനവും ആവശ്യമാണ്.മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം വർദ്ധിക്കുന്നത് കുറ്റകൃത്യങ്ങൾ കൂടാൻ പ്രധാന കാരണമാണ്.ഇതിനെതിരെ സമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾക്കെതിരെ നിയമപാലകർ കൂടുതൽ ജാഗ്രത പുലർത്തണം. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമ്പോൾ കാലതാമസമില്ലാതെ നീതി നടപ്പാക്കാൻ കോടതികൾ സജ്ജമാണെന്ന് ഉറപ്പാക്കുകയും വേണം. യഥാസമയം ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കിയാൽ അതിക്രമങ്ങൾ ഒരു പരിധി വരെ തടയാനാവും.

***************************************************
/// അമ്പിളി ഓമനക്കുട്ടന്‍ /// യു.എസ്.മലയാളി ///
***************************************************

Share This:

Comments

comments