ജോയിച്ചന്‍ പുതുക്കുളം.
അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ മലയാളി സംഘടന ആയ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിഡല്‍ഫിയ (MAP) ലിബിന്‍ കുര്യനെ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി നോമിനേറ്റ് ചെയ്തു.
സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമാണ് ലിബിന്‍ കുര്യന്‍ പഠിക്കുന്ന കാലത്ത് തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതമായ പല പദവികളും അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ എത്തിയതിനു ശേഷം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍,ചാരിറ്റി കോര്‍ഡിനേറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
