Sunday, December 7, 2025
HomeAmericaസന്തോഷ് എബ്രഹാം ഫൊക്കാന പെൻസിൽവേനിയ റീജിയൻ ആർ.വി.പി ആയി മത്സരിക്കുന്നു.

സന്തോഷ് എബ്രഹാം ഫൊക്കാന പെൻസിൽവേനിയ റീജിയൻ ആർ.വി.പി ആയി മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം.

ഫിലാഡൽഫിയ: വ്യത്യസ്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് എബ്രഹാം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയൻ   ആർ.വി.പി ആയി  മത്സരിക്കുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ചാരിറ്റി കോഡിനേറ്റർ, ഫൊക്കാന ന്യൂസ് ടീം മെമ്പർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സന്തോഷ് എബ്രഹാം  സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള യുഎസ് യുടെ വൈസ് പ്രസിഡണ്ടും ആയിരുന്നു.

തിരുവല്ല മാർത്തോമാ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സന്തോഷ് എബ്രഹാം  മാർത്തോമാ സഭ കൗൺസിൽ മെമ്പർ,  മാർത്തോമാ യുവജനസഖ്യം ഭദ്രാസന സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ച വച്ചു.

ഫൊക്കാന പ്രസിഡന്ടായി  മത്സരിക്കുന്ന  ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുമെന്ന് സന്തോഷ് എബ്രഹാം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments