Sunday, December 7, 2025
HomeAmericaഅജിത് ചാണ്ടി ഫൊക്കാന പെന്‍സില്‍വേനിയ റീജണല്‍ പ്രസിഡന്റായി മത്സരിക്കുന്നു.

അജിത് ചാണ്ടി ഫൊക്കാന പെന്‍സില്‍വേനിയ റീജണല്‍ പ്രസിഡന്റായി മത്സരിക്കുന്നു.

പി പി ചെറിയാൻ.

ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2026- 28 ഭരണസമിതിയില്‍ പെന്‍സില്‍വേനിയ റീജണല്‍ പ്രസിഡന്റായി അജിത് ചാണ്ടി മത്സരിക്കുന്നു. പ്രമുഖ മലയാളി സംഘടനയായ ഡെലവെയര്‍ വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.

ഡെലവെയറിലെ മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് അജിത്. 2012-ല്‍ ഡെലവെയര്‍ മലയാളി അസോസിയേഷന്‍ രൂപീകരിക്കാന്‍ മുമ്പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച അജിത് അസോസിയേഷന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ്. ഡെലവെയര്‍ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെയധികം നല്ല സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന അജിത് തന്റെ പ്രവര്‍ത്തന രീതിയിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമാണ്.

ഈ കാലയളവിലെ ഫൊക്കാന കമ്മിറ്റിയിലെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്നു. കേരള വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തകനായി സ്‌കൂള്‍- കോളജ് തലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി നേതൃനിരയില്‍ പ്രവര്‍ത്തിച്ച് കോളജ് യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യുവിന്റെ താലൂക്ക്, ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.

ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രിയുള്ള അദ്ദേഹം ബഹറിനില്‍ ഹോട്ടല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ച ശേഷം 2006 -ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്.

ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയായ അജിത് പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ ഉണ്ടാകും. പെന്‍സില്‍വേനിയ റീജണല്‍ പ്രസിഡന്റ് എന്ന നിലയില്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments