Sunday, December 7, 2025
HomeAmericaലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

പി പി ചെറിയാൻ.

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

2023 -ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എത്തിയ ലിന്റോ ജോളി തന്റെ സ്ഥിരോത്സാഹത്തിലൂടെയും കഷ്ടപ്പാടിലൂടെയും തന്റേതായ ഒരിടം കണ്ടെത്തി. ചെറുപ്പം മുതല്‍ ഒരു പൈലറ്റാകുക എന്ന ആഗ്രഹത്തില്‍ അമേരിക്കന്‍ നിലവാരത്തിലുള്ള ഒരു പ്രൊഫഷണല്‍ പരിശീലനത്തിനുള്ള ഒരു സ്‌കൂള്‍ ആരംഭിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളും ഇതൊടൊപ്പം ലിന്റോ ജോളി നടത്തുന്നുണ്ട്. ഹൈ എന്‍ഡ് ബിസിനസുകാരനായ ഇദ്ദേഹത്തിന് നിരവധി ഗ്യാസ് സ്റ്റേഷനുകളും നിലവിലുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളി സമൂഹത്തിനും കുടുംബങ്ങള്‍ക്കും നിരവധി തൊഴിലവസങ്ങളും നല്‍കുന്നുണ്ട്.

നല്ലൊരു കലാ ആസ്വാദകന്‍ കൂടിയായ ലിന്റോ ജോളി പ്രവാസി ചാനലിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്.

മലയാള സമൂഹത്തെ ഫൊക്കാനയുടെ പിന്നില്‍ അണിനിരത്തുവാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഫുട്‌ബോള്‍, ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ച് യുവാക്കളുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. സാംസ്‌കാരികവും കായികവുമായ ഇവന്റുകള്‍ സംഘടിപ്പിക്കുകയും സ്‌പോണ്‍സര്‍ ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ എന്നും മുമ്പിലാണ് ലിന്റോ.

തന്റെ സഹായം തേടിയെത്തുന്ന എല്ലാ അസോസിയേഷനുകള്‍ക്കും വേണ്ട പിന്തുണ നല്കിയിട്ടുണ്ട്. പ്രാദേശികവും അമേരിക്കയിലുടനീളവും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലിന്റോ നേതൃത്വം നല്കുന്നുണ്ട്.

ഇപ്പോള്‍ ഫൊക്കാനയുടെ ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി അദ്ദേഹം ഫ്‌ളോറിഡ റീജിയനില്‍ 500 പേരെ സംഘടിപ്പിച്ച് ചരിത്രം കുറിച്ച് റീജിയന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. ഇത് അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിക്കുന്നു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഫൊക്കനയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല.

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലീലാ മാരേട്ടിന്റെ പാനലില്‍ ലിന്റോ ജോളി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments