Sunday, December 7, 2025
HomeAmericaഗ്രേറ്റർ കരോലിന കേരള അസോസിയേഷന് (GCKA) പുതിയ നേതൃത്വം.

ഗ്രേറ്റർ കരോലിന കേരള അസോസിയേഷന് (GCKA) പുതിയ നേതൃത്വം.

ശ്രീകുമാർ ഉണ്ണിത്താൻ.

നോർത്ത് കരോലിന: ഗ്രേറ്റർ കരോലിന കേരള അസോസിയേഷന്റെ (GCKA) 2025-2026 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. എൽദോസ് കുര്യൻ പ്രസിഡന്റായും വിഷ്ണു ഉദയകുമാരൻ നായർ വൈസ് പ്രസിഡന്റായും ലിനി ജോർജ്ജ് മാത്യു സെക്രട്ടറിയായും വിനയ് കൃഷ്ണൻ ട്രഷററായും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സൗമ്യ ഷമീർ, റോബിൻ മാത്യു, നീനു രതീഷ്, വിക്ടർ ജോസഫ്, ജേക്കബ് മാത്യു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കേരളീയ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും നോർത്ത് കരോലിനയിലെ മലയാളികളുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന്നുമായി രൂപീകൃതമായ GCKA അവിടുത്തെ മലയാളിസമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്.
*രുചിമേളം*
GCKA യുടെ പുതിയ പ്രവർത്തനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ തനത് രുചിക്കൂട്ടുകളുടെ വൈവിധ്യം പ്രവാസികൾക്ക് പകർന്നുനൽകാൻ രുചിമേളം എന്ന പേരിൽ ഒരുക്കുന്ന ഭക്ഷണമേള നവംബർ 8, ശനിയാഴ്ച നടക്കും. കാരിയിലെ ഹരോൾഡ് ഡി. റിച്ചർ പാർക്കിൽ 12:30 മുതൽ 3:00വരെയായിരിക്കും പരിപാടി. മലയാളി സമൂഹത്തിന് ഒരുമിച്ചിരുന്ന് കേരളീയ വിഭവങ്ങൾ ആസ്വദിക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമാണ് രുചിമേളത്തിലൂടെ GCKA ലക്ഷ്യമിടുന്നത്. തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിലേക്ക് GCKA എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments