Sunday, December 7, 2025
HomeAmericaസെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ്...

സെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു.

 ജോസഫ് ജോൺ കാൽഗറി.

ഒന്റാറിയോ :  സെന്റർ ഫോർ കനേഡിയൻ മലയാളീ അഫയേർസ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ്  ഒക്ടോബർ 31 മുതൽ നവംബർ 2, 2025 വരെ ഒന്റാറിയോയിലെ മോനോയിൽ നടക്കുന്നു. ഈ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് – രാഷ്ട്രീയ നേതൃത്വം, നയ വികസനം, സാമ്പത്തിക ശാക്തീകരണം, യുവജന – വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.

കാനഡയിലെ മലയാളീ  സമൂഹത്തിലെ യുവ നേതാക്കൾ, സംരംഭകർ, ബിസിനസ് പ്രൊഫഷണലുകൾ, നിക്ഷേപകർ, നയരൂപീകരണക്കാർ, സാമൂഹിക പ്രവർത്തകർ, മീഡിയ വ്യക്തിത്വങ്ങൾ, സിവിക് നേതാക്കൾ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റിൽ,    Keynotes, Panel Discussions, Workshops, Interactive Networking സെഷനുകൾ, സ്ട്രാറ്റജിക് പ്ലാനിങ്  പ്രവർത്തനങ്ങൾ,  മെമ്പർഷിപ് ക്യാംപെയിൻ ,  കേരളദിനാഘോഷം  എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://canadianmalayaliaffairs.ca/events/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments