Sunday, December 7, 2025
HomeAmericaപാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി.

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി.

സുമോദ് തോമസ് നെല്ലിക്കാല.

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്ത ഈ പരിപാടി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

പിക്‌നിക്കിനോടനുബന്ധിച്ചു കലാ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിംസും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികൾ, സംഗീതം, കായികമത്സരങ്ങൾ എന്നിവ പങ്കെടുത്തവർക്കെല്ലാം ആനന്ദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.

ഭക്ഷണവിരുന്നിലൂടെ കേരളത്തിന്റെ പരമ്പരാഗത രുചികൾ പങ്കുവെച്ചതോടെ പരിപാടി കൂടുതൽ മനോഹരമായി.

 പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും ഉത്സാഹവും പാമ്പാ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നു.

അഭിലാഷ് ജോൺ ഹോസ്റ്റ് ചെയ്ത പിക്നിക് പരിപാടിയിൽ പമ്പ പ്രെസിഡൻറ്റ് ജോൺ പണിക്കർ ഉൽഘാടനം നിർവഹിച്ചു, അസോസിയേഷൻ ഭാരവാഹികൾ പിക്‌നിക്കിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സഹകരണത്തിന് സെക്രട്ടറി ജോർജ് ഓലിക്കൽ നന്ദി അറിയിച്ചു, ട്രെഷറർ സുമോദ് റ്റി നെല്ലിക്കാല, വൈസ് പ്രെസിഡൻറ്റ്   അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റെവ ഫിലിപ്സ്  മോടയിൽ, സുധ കർത്താ, തോമസ് പോൾ, ജേക്കബ് കോര, രാജു പി ജോൺ, മോൺസൺ വർഗീസ്, ഡേവിഡ് ഫിലിപ്പ്,  ജോസ് ആറ്റുപുറം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments