Sunday, December 7, 2025
HomeNew Yorkഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂ യോർക്ക് :  2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400  Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ  ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ , റാന്നി എം.എൽ.എ. പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മലയാള മനോരമ ), ലീൻ ജസ്മാസ് (ചാനൽ 18) , മോത്തി  രാജേഷ് (മാത്രുഭൂമി ചാനൽ )   എന്നിവർ ചേർന്ന് നിർവഹിച്ചു.

ഫൊക്കാനയുടെ പല കൺവെൻഷനുകളിലും പങ്കെടുത്തിട്ടുണ്ടെകിലും ഈ അടുത്ത കാലത്തു ഫൊക്കാനക്ക്  ഉണ്ടായ ഒരു ഉണർവ് എടുത്ത് പറയേണ്ടുന്നതാണ് എന്ന്  എൻ.കെ. പ്രേമചന്ദ്രൻ എം .പി  അഭിപ്രായപ്പെട്ടു. പഴയ ട്രഡീഷണൽ ആയ പ്രവർത്തനങ്ങളോടൊപ്പം പുത്തൻ ആശയങ്ങളും , പുതിയ തലമുറയെയും ഉൾക്കൊണ്ട് മുന്നോട്ടു പോകുന്ന പ്രവത്തന ശൈലിയെ അദ്ദേഹം പ്രശംസിച്ചു.  ന്യൂ യോർക്ക് റീജിയന്റെ കൺവെൻഷന്  എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് പ്രമോദ് നാരായൺ എം.എൽ.എ. യും മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്,  മോത്തി  രാജേഷ് എന്നിവരും  സംസാരിച്ചു.

ഫൊക്കാന റീജിണൽ കൺവെൻഷനോട് അനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക്‌ ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് ചിറമേൽ   മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.

രാവിലെ 10 മണിമുതൽ ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവൽ   വൈവിധ്യമാർന്ന രുചികളെ  വിവിധ ഇന്ത്യൻ റസ്റ്റോറന്റുകൾ ഒരുമിച്ച് ഒരു കുടക്കിഴിൽ കൊണ്ടുവരുന്നു എന്ന പ്രേത്യേകത കുടി ഈ ഫുഡ് ഫെസ്റ്റിവലിനുണ്ട് .  രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ നമ്മൾ എല്ലാവരും ഒത്തുകൂടുബോൾ  നിങ്ങളും ഉണ്ടാകണം. കുടത്തെ 3 മണിമുതൽ കുട്ടികളുടെ കലോത്സവം,കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയാണ്  റീജണൽ  കണ്‍വെന്‍ഷൻ  ചിട്ടപ്പെടുത്തിയിരിക്കുന്നത്.

റീജണൽ  കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , റീജണൽ കോർഡിനേറ്റർ ഷീല ജോസഫ് , റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി  , റീജണൽ ട്രഷർ  ഷൈമി ജേക്കബ് , റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ ,യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments