സിജി .
സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. സിജിയുടെ മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യവും, ഭാവിയിലേക്കുള്ള ‘മിഷൻ 2030’ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോടിയത്തൂർ ഫേസ് കാമ്പസ് ഡയറക്ടർ മുഹമ്മദ് തസ്നീം ഇ.മാറുന്ന കാലത്തെ വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും എന്ന സെഷൻ കൈകാര്യം ചെയ്തു.
ഒരു വർഷം കൊണ്ട് ഒരു ലക്ഷം പേരെ മത്സര പരീക്ഷകളിൽ ‘വൺ ടൈം രജിസ്ട്രേഷൻ’ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പിലാക്കുന്ന മിഷൻ വൺ കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തകരായ പി ഇസ്മായിൽ മാസ്റ്റർ,വി അസീസ് മാസ്റ്റർ എൻ ബഷീർ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിന് സിജി കോഴിക്കോട് നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സമീർ വേളം നന്ദി രേഖപ്പെടുത്തി. സിജി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
|
Fri, Oct 3, 11:24 AM (0 minutes ago)
|
![]() ![]() ![]() |
||
|
||||
കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മിഷൻ വൺ’ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്നു.
ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി ബന്ധപ്പെട്ടാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേരെ വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിപുലമായ ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഐ ലാബ് ഇന്നൊവേഷൻ ലബോറട്ടറി ഫൗണ്ടർ നസ്മിന നാസിർ പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഡോ. എ.ബി മൊയ്‌ദീൻ കുട്ടി (പ്രസിഡന്റ്, സിജി), ഡോ. ഇസഡ്. എ. അഷ്‌റഫ് (ജനറൽ സെക്രട്ടറി, സിജി), കോംപിറ്റൻസി ഡയറക്ടർ പി.എ. ഹുസൈൻ, കോർഡിനേറ്റർ ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.
|
ReplyReply allForward
|

