Sunday, December 7, 2025
HomeKeralaജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥിസമരങ്ങൾ ശക്തിയാർജ്ജിക്കണം: കെ വി.സഫീർ ഷാ.

ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥിസമരങ്ങൾ ശക്തിയാർജ്ജിക്കണം: കെ വി.സഫീർ ഷാ.

ഫ്രറ്റേർണിറ്റി മീഡിയ  .

ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥിസമരങ്ങൾ ശക്തിയാർജ്ജിക്കണം: കെ വി.സഫീർ ഷാ

വളാഞ്ചേരി:ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുളള ജനകീയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന  വിദ്യാർത്ഥി പക്ഷ നിലപാടുകളാണ് നവ ജനാധിപത്യമെന്ന ആശയത്തിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ മുന്നോട്ട് വെക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി.സഫീർ ഷാ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ കമ്മിറ്റി “തുടരും” എന്ന തലക്കെട്ടിൽ  നടത്തിയ
ജില്ലാ കാമ്പസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അമീൻയാസിർ അദ്ധ്യക്ഷതവഹിച്ചു.
സെപ്തംബർ 12&13 തിയ്യതികളിലായി വളാഞ്ചേരി ഐ.ആർ.എച്ച്‌.എസ്‌.എസ്സിൽ നടന്ന പരിപാടിയിൽ  ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വി.ടി.എസ്‌ ഉമർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ ജനറൽ സെക്രട്ടറി ബാസിത്‌ താനൂർ സമാപന പ്രഭാഷണം നിർവ്വഹിച്ചു.
വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ്‌ കെ.കെ, ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ മെംബർ ഫയാസ്‌ ഹബീബ്‌, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി  അംഗം സബീൽ ചെമ്പ്രശ്ശേരി എന്നിവർ നേതാക്കളെ അഭിസംബോധന ചെയ്യുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി
ഹാദി ഹസ്സൻ പരിപാടിക്ക്‌ സ്വാഗതവും   ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫായിസ്‌ കെ.എ നന്ദിയും പറഞ്ഞു. എടയൂർ പഞ്ചായത്തിലെ വാർഡ്‌ മെംബർ ജൗഹറ കരീം, ഫ്രറ്റേണിറ്റി നേതാക്കളായ അജ്മൽ ഷഹീൻ, ഹംന സി.എച്ച്‌, മാഹിർ വി.കെ, ഷാറൂൺ ആഹമ്മദ്‌, നിസ്മ ബദർ, ആദിൽ മമ്പാട്‌, ജുനൈദ്‌ കടുങ്ങാത്ത്കുണ്ട്‌,  കരീം മാസ്റ്റർ എന്നിവർ കാമ്പിന്‌ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments