വെൽഫെയർ പാർട്ടി.
മലപ്പുറം: ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി വീട് വെക്കാനുള്ള ഭൂമി സൗജന്യമായി വിതരണം ചെയ്യുന്നു. പ്രസ്തുത കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ഭൂരേഖാ സമർപ്പണം ഇന്ന് വൈകുന്നേരം പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വിതരണം ചെയ്യും. കേരളത്തിലെ ആദ്യ സർക്കാർ നൽകിയ വാക്കായിരുന്നു ഭൂരഹിതർക്ക് ഒരേക്കർ ഭൂമി എന്നത്. എന്നാൽ ഐക്യ കേരളത്തിന് 70 വയസ്സ് തികയുമ്പോഴും ഈ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. വെൽഫെയർ പാർട്ടിയുടെ രൂപീകരണ കാലം മുതൽ തന്നെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭൂമിക്കായുള്ള പോരാട്ടം ഏറ്റെടുക്കുകയും നിയമ – രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കേരളത്തിൽ മുവ്വായിരത്തോളം ആളുകൾക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങിച്ചു കൊടുക്കാൻ സാധിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിലെ നിരവധി മനുഷ്യസ്നേഹികളുടെ പിന്തുണയോടെയാണ് ഇപ്പോൾ പത്ത് കുടുംബങ്ങൾക്ക് വീട് വെക്കാൻ ആവശ്യമായ ഭൂമി നൽകുന്നത്. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെവി സഫീർഷാ അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സെക്രട്ടറി ജംഷീൽ അബൂബക്കർ, കമ്മിറ്റി അംഗം സൈതലവി കാട്ടേരി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സാബിർ പി കൊടിഞ്ഞി, സെക്രട്ടറി സാനു ചെട്ടിപ്പടി, വാർഡ് മെമ്പർമാരായ ഫാത്തിമ റഹീം, വിവി ആയിഷുമ്മു, സമീന വികെ, മണ്ഡലം കമ്മിറ്റി അംഗം ഹംസ വെന്നിയൂർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പിടി റഹീം തുടങ്ങിയവർ സംബന്ധിക്കും.
