Tuesday, December 9, 2025
HomeNew Yorkസ്‌കൂളുകളിൽ പ്രാർത്ഥനയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്.

സ്‌കൂളുകളിൽ പ്രാർത്ഥനയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്.

പി പി ചെറിയാൻ.

ന്യൂയോർക്:പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മ്യൂസിയം ഓഫ് ദി ബൈബിളിൽ നടന്ന ‘മതസ്വാതന്ത്ര്യ കമ്മീഷൻ’ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു വലിയ രാഷ്ട്രത്തിന് മതം ആവശ്യമാണ്” എന്ന് ട്രംപ് പറഞ്ഞു.

പൊതുവിദ്യാലയങ്ങളിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ട വിദ്യാർത്ഥികളെ ട്രംപ് ചടങ്ങിൽ ആദരിച്ചു. ട്രാൻസ്‌ജെൻഡർ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം വായിക്കാൻ നിർബന്ധിതനായ ഷെയ്ൻ എന്ന വിദ്യാർത്ഥിയും, രോഗിയായ സഹപാഠിക്കുവേണ്ടി പ്രാർത്ഥിച്ചതിന് ശിക്ഷിക്കപ്പെട്ട ഹന്നാ എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

അമേരിക്കയിലെ പൗരന്മാർ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന “അമേരിക്ക പ്രെയ്‌സ്” എന്ന പുതിയ സംരംഭത്തിനും ട്രംപ് തുടക്കം കുറിച്ചു. “വിശ്വാസികൾ ഓരോ ആഴ്ചയും 10 പേർ വീതമുള്ള ഗ്രൂപ്പുകളായി രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്” ഭവന, നഗരവികസന സെക്രട്ടറി സ്കോട്ട് ടർണർ പറഞ്ഞു.

തങ്ങളുടെ അവകാശങ്ങൾ ദൈവത്തിൽ നിന്നാണ് വരുന്നത് എന്ന ആശയം ‘വളരെ ബുദ്ധിമുട്ടാണ്’ എന്ന വിർജീനിയൻ സെനറ്റർ ടിം കെയ്‌നിന്റെ പ്രസ്താവനയെയും ട്രംപ് വിമർശിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനം അനുസരിച്ച്, നമുക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും ഉള്ള അവകാശം ദൈവത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments