ജോൺസൺ ചെറിയാൻ.
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുതിയ ‘എട്ട് സെക്കന്‍ഡ് റൂള്‍’ നടപ്പിലാക്കിയപ്പോള്‍ ആദ്യ ഇരയായത് ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്ക. ബേണ്‍ലിയുടെ പുതിയ ഗോള്‍കീപ്പറായി എത്തിയ മാര്‍ട്ടിന്‍ ഡുബ്രാവ്ക പന്ത് കൈകളില്‍ നിന്ന് വിട്ടുകൊടുക്കാതെയിരുന്നപ്പോള്‍ റഫറി സെക്കന്റുകള്‍ കൗണ്ട് ചെയ്യുകയും എതിര്‍ടീമിന് കോര്‍ണര്‍ കിക്ക് നല്‍കുകയുമായിരുന്നു.
