Sunday, December 7, 2025
HomeAmericaപ്രമേഹവും മലയാളിയും :- പ്രതീക്ഷകളും ആശങ്കകളും “ Dr സാം ജോസഫ് നയിക്കുന്ന...

പ്രമേഹവും മലയാളിയും :- പ്രതീക്ഷകളും ആശങ്കകളും “ Dr സാം ജോസഫ് നയിക്കുന്ന ക്ലാസ്സ്‌ ഓഗസ്റ്റ് 17 ന് ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ.

ഷിബു വർഗീസ് കൊച്ചുമഠം.

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് ‘ഡയബറ്റിക് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ Dr സാം ജോസഫ്  നയിക്കുന്ന, ഒപ്പം Dr മലിസ്സ ജോൺ, റവ. ഫാദർ എം.കെ കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന ക്ലാസ്സ്‌ ഓഗസ്റ്റ്  17 ന്  ഉച്ചക്ക് കൃത്യം 12മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു.  (St Thomas Indian orthodox church,1009 Unruh church,  philadelphia PA 19111)

ക്ലാസ്സ്‌ വിഷയം:

“പ്രമേഹവും മലയാളിയും :- പ്രതീക്ഷകളും ആശങ്കകളും “

ഇന്ന് സമൂഹത്തെ കാർന്നു തിന്നുന്ന പ്രമേഹം എന്ന അപകടകരമായ  അസുഖത്തിനെതിരെ വളരെയധികം പുത്തൻ അറിവുകളും, അവയ്ക്കുള്ള പ്രതിവിധികളും   വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസ്സിന്റെ  പ്രത്യേകതയായിരിക്കും.

ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 11:45 ന് മുൻപായി  ഹാളിൽ പ്രവേശിക്കേണ്ടതാണ് എന്ന്  സൂസൻ ഡേവിഡ് (church secretary), റേച്ചൽ  ഡേവിഡ് (program cordinator),എന്നിവർ അറിയിച്ചു.  പരിപാടിയുടെ വിജയത്തിനായി
സാജൻ തോമസ്, കൊച്ചുകോശി ഉമ്മൻ, രാജു ശങ്കരത്തിൽ, അനിൽ ബാബു, കോശി ഡാനിയേൽ, ജിജു ജോർജ്‌, അലക്സ്‌ മാത്യു, സുജ കോശി, സുജ എബ്രഹാം, സുനിത എബ്രഹാം, ഉമ്മൻ മത്തായി, തോമസ് സാമുവൽ, സക്കറിയ തോമസ്, ബിജു എബ്രഹാം, ആനി സസ്കറിയ, ദിവ്യ സാജൻ, റോയ് ചാക്കോ, ബെന്നി മാത്യു, വർഗീസ് ജോൺ, ഷിബു മാത്യു, ജെസ്സി മാത്യു, എൻജലിൻ മാത്യു, ലിസ ജോൺ, സജു മാത്യു. എന്നിവർ ഉൾപ്പെട്ട വിപുലമായ കമറ്റി പ്രവർത്തിക്കുന്നു .

ചെറുപ്പക്കാർക്കും, പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments