Tuesday, December 9, 2025
HomeAmericaമലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും.

മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും.

മാർട്ടിൻ വിലങ്ങോലിൽ.

ടെക്‌സാസ്  : ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ  ഡാലസിൽ നിന്നുള്ള  മാറ്റ് ജോർജ്, ഓസ്റ്റിനിൽ നിന്നുള്ള  ജൂലി എന്നിവർ ജോർജ് ചേർന്ന് 2025 സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച ചിക്കാഗോയിൽ  മൂന്നാമത്തെ സ്പീഡ് ഡേറ്റിംഗ് ഇവന്റ് ഒരുക്കുന്നു. വിവാഹിതരാകാൻ പങ്കാളികളെ തേടുന്ന യുവതീയുവാക്കൾക്കുവേണ്ടിയാണ് ഈ പരിപാടി.

മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഇവന്റിൽ പങ്കെടുപ്പിച്ചു അനുയോജ്യരെ കണ്ടുപിടിക്കുന്ന   ‘മാച്ച് മേക്കിങ്’ ഇവന്റ് ആണിത്.

ഡാളസിലും  ന്യൂയോർക്കിലും  ഇതിനു മുൻപ് സംഘടിപ്പിച്ച  ഇവന്റ് വൻ വിജയമായി.   ‘ക്വിക്ക്’ ഡേറ്റിങ്ങിലൂടെ ഒരാൾക്ക് ഒന്നിലധികം അനുയോജ്യരെ ഒരേദിവസം കാണാനും പരിചയപ്പെടാനും കഴിയുന്നു. മംഗല്യത്തിന്  കാലതാമസം നേരിടുന്നവർക്കും ഇതു സഹായമാകും.

സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, വിനോദങ്ങൾ, ഗെയിമുകൾ, റാഫിള്‍, ഡിന്നർ, ഡ്രിങ്ക്‌സ് എന്നിവയും ഈ ഏകദിന പരിപാടിയിൽ ഉണ്ടാകും. പങ്കെടുക്കുന്ന ഏവർക്കും ആസ്യാദ്യകരമാകുന്ന  രീതിയിലാണ്  പരിപാടിയുടെ ക്രമീകരണങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.

സ്പീഡ് ഡേറ്റിംഗ് എന്താണ്?

ഇത് ഒരു “ക്രാഷ് കോഴ്സ്” പോലുള്ള ഡേറ്റിംഗ് രീതിയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളെ പരിചയപ്പെടാനായുള്ള ലളിതമായ പ്രക്രിയ. ഓരോ പങ്കാളിക്കും മറ്റ് പങ്കാളികളുമായി കുറച്ച് മിനിറ്റുകൾ സംസാരിക്കാൻ അവസരമുണ്ടാകും. തുടർന്നു അടുത്ത വ്യക്തിയിലേയ്ക്ക് നീങ്ങേണ്ടതായിരിക്കും.

പങ്കാളികളുടെ പ്രായം, ഇഷാനിഷ്ടങ്ങൾ  തുടങ്ങിയവ റജിസ്ട്രേഷനിൽ ശേഖരിക്കും. ഈ വിവരങ്ങൾ FIM-ന്റെ സ്വന്തം ആൾഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്‌താണ് വ്യക്തികൾ തമ്മിലുള്ള മ്യൂച്വൽ പൊരുത്തം ഉറപ്പാക്കുന്നത്. ഒരു വ്യക്തിക്ക് ശരാശരി 12-19 പേരുമായി പൊരുത്തമുള്ള സ്പീഡ് ഡേറ്റുകൾ ഒരേ ദിവസം നടക്കും.
ആധുനിക സാങ്കേതികവിദ്യയുടെ സഹായം: ഒരു മൊബൈൽ വെബ് ആപ്പ് ഉപയോഗിച്ചാണ് ഈ പ്രക്രിയ ലളിതമാക്കുന്നത്. ഓരോ ഡേറ്റിന്റെയും ഫീഡ്ബാക്ക് നിമിഷങ്ങളിലേക്ക് ആപ്പിൽ തന്നെ നൽകാം. ഡേറ്റുകൾ കഴിഞ്ഞപ്പോൾ, താൽപര്യം ഇരുപക്ഷത്തിലും ഉള്ളവരുടെ കോൺടാക്റ്റ് വിവരങ്ങൾ ആപ്പ് വഴി ലഭ്യമാകും.

FIM ന്റെ ആദ്യ സ്പീഡ് ഡേറ്റിംഗ് ഇവന്റ് 2023-ൽ ഡാലസിലും, രണ്ടാമത്തേത്   2024-ൽ ബ്രൂക്ക്ലിനിലും സംഘടിപ്പിച്ചു. രണ്ട് ഇവന്റുകളും വലിയ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.

സുഹൃത്തക്കളെ സഹായിക്കുവാനായി തുടങ്ങിയ ആശയം ഹിറ്റായതോടുകൂടി കൂടുതൽ  ഇവന്റ്  ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് ഇരുവരും. സാമ്പത്തിക നിയമ മേഖലകളിൽ പ്രൊഫഷനലുകളാണ്  മാറ്റും ജൂലിയും.
നിരവധി വോളണ്ടിയേഴ്‌സും ഇവരെ സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും visit www.malayaleechristians.com.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments