Tuesday, December 9, 2025
HomeAmericaടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം: ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .

ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം: ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .

ജീമോന്‍ റാന്നി.

ഹൂസ്റ്റണ്‍: കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ട്രാക്കും ഫീല്‍ഡുമുറപ്പിച്ച ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന വടംവലി മല്‍സരം സീസണ്‍ 4-ന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് എന്നിവരെ പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ചു.

ഓഗസ്റ്റ് 9-ാം തീയതി രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter – Indoor air- conditioning) നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ പോവുകയാണ്. ലോകത്തെ പുരാതന മത ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ഉത്ഭവിച്ച് ഇന്ന് മലയാളികളുടെ അഭിനിവേശമായി മാറിയിരിക്കുന്ന കായിക ഇനമാണ് വടംവലി മല്‍രം.

കായികശേഷി പരീക്ഷിക്കുന്ന ഒരു മല്‍സരം മാത്രമല്ല വടംവലി. മറിച്ച് ഏവര്‍ക്കും ഒത്തുകൂടാനും നമ്മുടെ തനതായ കായിക ശേഷി പ്രദര്‍ശിപ്പിച്ച് ആഘോഷിക്കാനും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കളിത്തട്ടിലിറങ്ങാനുമുള്ള സുവര്‍ണാവസരമാണ് ‘ടിസാക്ക്’ ഒരുക്കുന്നത്. ആവേശോജ്വലമായ ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നതിലൂടെ വ്യക്തികളുടെ പ്രസരിപ്പും സൗഹൃദവും ശാരീരിക ക്ഷമതയും കാത്തുസൂക്ഷിക്കാനാവും.

യു.എസ്.എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ്, ആവേശം ആകാശത്തോളമുയരുന്ന ടിസാക്കിന്റെ ഈ വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി എത്തുന്നത്. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. ടിസാക്ക് വടംവലി മല്‍സരം സീസണ്‍-4 ചരിത്ര സംഭവ മാക്കിമാറ്റാന്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments