Sunday, July 20, 2025
HomeNew Yorkമാർത്തോമ്മാ ഫാമിലി കോൺഫ്രൻസ് നാളെ (വ്യാഴം) തുടക്കമാകുന്നു .

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസ് നാളെ (വ്യാഴം) തുടക്കമാകുന്നു .

ഷാജി തോമസ് ജേക്കബ്.

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന 35-മത് ഫാമിലി കോൺഫ്രൻസ് നാളെ ന്യൂയോർക്കിൽ തുടക്കമാകുന്നു. നാളെ  മുതൽ ആറാം തീയതി ഞായറാഴ്ച്ച വരെ (ജൂലൈ 3 മുതൽ 6 വരെ)) ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്ന കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കോൺഫ്രൻസിൽ 650 ഡെലിഗേറ്റ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ സമ്മേളനത്തിലെ മുഖ്യ പ്രസംഗകരായ അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിംബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യുശ്രീമതി. സിബി മാത്യുന്യൂയോർക്ക് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്-3 ലെ പ്രതിനിധി കോൺഗ്രസ്സമാൻ തോമസ് സൗസി,  മാർത്തോമ്മാ സഭ ട്രസ്റ്റി അൻസിൽ സഖറിയാ കോമാട്ട് എന്നിവർ പങ്കെടുക്കും.

എല്ലാവരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടിൽ ഫാമിലി ട്രാക്ക്യുവജനങ്ങൾകുട്ടികൾ എന്നിങ്ങനെയുള്ള ട്രാക്കുകളോടൊപ്പം ഇദംപ്രഥമമായി അമേരിക്കയിൽ ജനിച്ചുവളർന്നവർക്കായുള്ള പ്രത്യേക  അഡൾട്സ് ട്രാക്ക്,  ഭിന്നശേഷിയുള്ളവർക്കായി ഹോപ് ട്രാക്ക്  എന്നിങ്ങനെ അധികമായി രണ്ടു ട്രക്കുകൾ കൂടി  ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം “കുടുംബം: വിശ്വാസഭൂമിക” അഥവാ “Family: Faithscape” എന്നതാണ് .

അഡൾട് / യൂത്ത് / ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (Lay Chaplain), ഡോ. സുസൻ തോമസ് (Clinical Social Work), ഡോ. ഷിബി എബ്രഹാം (Child & Adolescent  Psychologist), ഡോ. ബെറ്റ്സി ചാക്കോ (Clinical Social Work), റവ. റോബിൻ വർഗീസ്റവ. ജോൺ വിൽ‌സൺറവ. തോമസ് ബി.റവ. റെജിൻ രാജുറവ. ഡെന്നിസ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു.

ഈ വർഷത്തെ കോൺഫ്രൻസിനു ആതിഥ്യം നൽകുന്നത് നോർത്ത് ഈസ്ററ് RAC ആകുന്നു.

കോൺഫ്രൻസിൻറെ നടത്തിപ്പിനായി ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനും റവ. ഡോ. പ്രമോദ് സഖറിയ( വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് -ഷാജി (ജനറൽ കൺവീനർ) കുര്യൻ തോമസ് (ട്രഷറർ) ബെജി റ്റി. ജോസഫ് (അക്കൗണ്ടൻറ്) റവ. ജോയൽ എസ്സ്. തോമസ്, (ഭദ്രാസന സെക്രട്ടറി) ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ)റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ,   എന്നിവരുൾപ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളുടെ ചെയർ പേഴ്സൺമാരായി റവ. ജോസി ജോസഫ്റവ. ജോൺ ഫിലിപ്പ്റവ. സാബു ഐസക്,  റവ. ആശിഷ് തോമസ് ജോർജ്റവ. ജോബിൻ ജോൺറവ. ബിജു പി. സൈമൺറവ. എം.സി. വര്ഗീസ്റവ. ബ്രസീൻ കെ. മോൻറവ. എബ്രഹാം വർഗീസ്റവ. പി.എം. തോമസ്റവ. ഡോ. മോനി മാത്യു, റവ. ടി. കെ. ജോൺ, റവ. ജെയ്‌സൺ വര്ഗീസ് എന്നിവരും കൺവീനർമാരായി ശാമുവേൽ കെ. ശാമുവേൽസി.വി. സൈമൺകുട്ടിഡോ. ജോൺ കെ. തോമസ്ജിജി ടോംറോയ് സി. തോമസ്സജി ജോർജ്,  ജിബി പി. മാത്യുറിനു വർഗീസ്ബിജു ചാക്കോകോരുത് മാത്യുചെറിയാൻ വർഗീസ്ഷേർളി തോമസ്ഡോ. ബെറ്റസി മാത്യുസ്നേഹ ഷോൺസൂസൻ ചെറിയാൻ വര്ഗീസ്നീതി പ്രസാദ്ജേക്കബ് ചാക്കോവർഗീസ് പി. വർഗീസ്തോമസ് ബിജേഷ്ഷാജു സാം, എന്നിവരും പ്രവർത്തിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments