മന്ത്രവാദിനി (കവിത) ബെല്‍സി സിബി

0
1025

style="text-align: center;">മന്ത്രവാദിനി (കവിത) ബെല്‍സി സിബി

***********************************

കഴുമരത്തിന്റെ നിഴലില്‍ വാസം
ജീവിത വൃക്ഷച്ചുവട്ടില്‍ പൂജ;
നേര്‍ത്തു പോയ വിലാപങ്ങള്‍ക്കിടയിലെ
വിലയിടാത്ത ചിരി മുത്തുകള്‍;
നിശബ്ദതയുടെ നീളന്‍ കൈകളാല്‍
കോര്‍ത്തെടുത്തൊരു ഹാരം;
സര്‍പ്പക്കണ്ണുകളുടെ ഇമയനക്കളില്‍
ഭാഷ വേണ്ടാത്ത സംവേദനം;
മഴ കെടുത്താത്ത ഹോമാഗ്നിയില്‍
ചാപല്യങ്ങള്‍ ചാരമായ ജീവിതം.
മണ്ണ് കൈവശപ്പെടുത്തിയത്
മരിച്ചു പോയവര്‍ മാത്രമാണെന്ന
മൊഴിയില്‍ എനിക്ക് ചുറ്റും
ദിക്കുകള്‍ അലറിച്ചിരിക്കുന്നു.
********************************************
/// ബെല്‍സി സിബി /// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments