പത്തുമാസം ചുമന്നോരമ്മ – ജോര്‍ജ് കക്കാട്ട്

0
1134

style="text-align: center;">പത്തുമാസം ചുമന്നോരമ്മ – ജോര്‍ജ് കക്കാട്ട്
ചോരയും നീരും നല്‍കി വളര്‍ത്തി വലുതാക്കി നല്ല കുടുംബത്തിനു വേണ്ട എല്ലാ അടിസ്ഥാനങ്ങളും ഒരുക്കി നല്‍കിയ മക്കള്‍ മെല്ലെ മെല്ലെ സൌകര്യപൂര്‍വ്വം മാതാപിതാക്കളെ വിസ്മരിക്കുന്ന വേദനയേറിയ കാഴ്ചകളാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ,
മരച്ചീനി പുഴുങ്ങിത്തിന്ന് വിശപ്പടക്കി മകനെ പഠിപ്പിച്ചു, അവന്‍ ഡോക്ടറായി. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്ത മകന്‍ അച്ഛന്റെ കാലശേഷം വിധവയായിതീര്‍ന്ന മാതാവിനെ ഒരു അന്യസ്ത്രീക്ക് കിട്ടേണ്ടുന്നപരിഗണനപോലും കൊടുക്കാതെ തള്ളിക്കളഞ്ഞതും, സര്‍വ്വ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന വീട്ടില്‍ വൃദ്ധയായ മാതാവ് മരിച്ച് മാംസം അഴുകി പുഴുവരിച്ചു കിടന്ന അവസ്ഥയെ ഏതുവാക്കുപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്. ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത കുടുംബമായിരുന്നില്ല ആ മാതാവിന്റേത്.
അതുപോലെ മക്കളെ എല്ലാം പഠിപ്പിച്ച് അവര്‍ അമേരിക്കയില്‍ പോയപ്പോള്‍ നോക്കാനാളില്ലാതെപോയ പിതാവ് ‘എനിക്ക് പൊട്ടനായ ഒരു മകനായിരുന്നെങ്കില്‍ അവനെങ്കിലും അടുത്ത് ഉണ്ടായേനെ’എന്നു വിലപിച്ച വയോവൃദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതാപിതാ ഗുരു ദൈവം എന്നതാണല്ലോ ഭാരതത്തിലെ ചൊല്ല്. ഇപ്രകാരം ഏറ്റവും ആദ്യം ആദരപൂര്‍വ്വം ഉച്ചരിക്കുന്ന മാതാപിതാക്കളുടെ ക്ഷീണാവസ്ഥയെക്കുറിച്ച് ഇന്ന് മലയാളിക്ക് ചിന്തിക്കാന്‍ നേരമില്ല.

Share This:

Comments

comments