ഗന്ധങ്ങള്‍ക്കൊരു മുഖവുര (കവിത) പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc, Ph.D

0
984

ഗന്ധങ്ങള്‍ക്കൊരു മുഖവുര

(കവിത)

പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc, Ph.D

************************************

ആദിയില്‍
ഗന്ധകത്തിനു മുമ്പേ
ഗന്ധം സൃഷ്ടിക്കപ്പെട്ടു –
ആദിദമ്പതികള്‍
നഗ്നരായ് പരസ്പരം
നാട്യമില്ലാതോടിച്ചത്
ആപ്പിളിന്റെ മണത്തെയോ?
എസ്ട്രോജന്‍ ടെസ്റ്റോസ്റ്റെറോണ്‍
വികാരവിയര്‍പ്പിന്‍ ശൂരതയില്‍
ഉന്മാദരസശ്ശൂരിനെയോ?
പകര്‍പ്പവകാശ ഗവേഷകര്‍ക്കു
ചോദ്യോത്തര പദപ്രശ്നം.
പ്രിയപ്രിയങ്ങള്‍ക്കു പിന്നംമുന്നം
ഇടതൂര്‍ന്ന മണസഞ്ചയം.
നിറമൊരു ഗന്ധം.
കറുപ്പൊരു കരിംമണം.
വെളുപ്പൊരു വെളുംമണം.
വിമാനയാത്രേ
രാഷ്ട്രത്തിനു വാട –
ചില ചെറുമണം
ചില ചീയല്‍നാറ്റം.
നാറ്റിക്കുകയെന്നത്
ഭാഷയിലൊരു
ശൈലിയായത്
വൈകിയത്രെ!
അതിനുമുമ്പും
വിസര്‍ജ്ജ്യം വിതറി
വ്യക്തികള്‍ക്കു
നാറ്റപ്രഭു ബിരുദം
ദാനംചെയ്തു.
യുഗസംക്രമത്തില്‍
രാസമുനീന്ദ്രര്‍
നാറുന്ന തന്മാത്രകള്‍
ദ്രവ്യവാഹിനിക്കുഴലില്‍
നിറച്ചുതെളിച്ചതും …
ഓര്‍മ്മയില്‍
മുല്ലപ്പൂ ഗന്ധഹേതു
കുംഭപൂജയ്ക്കായ്
ശിരസ്സിലേറ്റി
സന്തുലന നൃത്തമാടാന്‍
ചര്‍മ്മവാദ്യ നടയ്ക്കു
കാതോര്‍ത്തു നില്‍ക്കും
ചീയര്‍ലീഡര്‍ കന്യകയുടെ
ആന്ദോളന രസമൂര്‍ച്ഛയ്ക്കു
കണ്ണോര്‍ത്തതും …

*********************************************

/// പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc, Ph.D /// യു.എസ്.മലയാളി ///

***********************************************

Share This:

Comments

comments