ടൂണ ഫിഷ് മീന്‍ പീര – കാത്തു മാത്യൂസ്
വേണ്ട സാധനങ്ങള്‍
ടൂണ ഫിഷ് : 568 ഗ്രാം (4 ചെറിയ ക്യാനുകള്‍ ) (അല്ലെങ്കില്‍ മറ്റു മീനുകള്‍ 1/2 കിലോ)
കുടംപുളി- രണ്ട് എണ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത്, ചതച്ച് എടുത്ത്)
മഞ്ഞള്‍പ്പൊടി: കാല് ടീസ്പൂണ്‍
പച്ചമുളക്: നാലെണ്ണം
ഇഞ്ചി: ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി: മൂന്നെണ്ണം
തേങ്ങ ചിരവിയത്: അര മുറി
കറിവേപ്പില: ഒരു തണ്ട്
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിനു
വെള്ളം: 1/4 കപ്പ്
പാചകരീതി
തേങ്ങ, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി ഇവ നല്ല പോലെ ചതച്ചെടുക്കുക.
ഒരു ചട്ടിയില്‍ വെള്ളം വാര്‍ത്തു കളഞ്ഞ ടൂണയിട്ട് തേങ്ങ ചിരവിയത് പച്ചമുളക് വെളുത്തുള്ളി കുഞ്ഞുള്ളി ഇഞ്ചി പച്ചമുളക് ഇവ ചതച്ച് എടുത്തതു ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് മഞ്ഞള്‍ പൊടിയുംപുളിയും ഇട്ടു ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു അടച്ചു വെക്കുക. അല്പസമയത്തിനു ശേഷം ഉപയോഗിക്കുക.
(ടൂണയില്ലെങ്കില് ചെറിയ എന്തു മീനായാലും കുഴപ്പമില്ല. നന്നായി പൊടിച്ചെടുക്കണമെന്ന് മാത്രം)
*********************************************************************
/// കാത്തു മാത്യൂസ് /// യു.എസ്.മലയാളി ///
*********************************************************************