നാടന്‍ ബീഫ് കറി – കാത്തു മാത്യൂസ്

0
3140

നാടന്‍ ബീഫ് കറി – കാത്തു മാത്യൂസ്

**********************************************************

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് – 1 കിലോ
ഇഞ്ചി കൊത്തിഅരിഞ്ഞത്: 3 ടേബിള്‍ സ്പൂണ്‍
സവാള ചെറുതായരിഞ്ഞത്: 2 കപ്പ്
വെളുത്തുള്ളി: 3 അല്ലി (അതില്‍ രണ്ടെണ്ണം ചെറുതായ് അരിയുക)
എണ്ണ:4 ടീസ് സ്പൂണ്‍
തക്കാളി:2 (അരിഞ്ഞത്)
മല്ലിപ്പൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി: 1/4 ടീസ്പ്പൂണ്‍
പെരുംജീരകം പൊടിച്ചത്: 1/2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില : ഒരു തണ്ട്
ഗ്രാമ്പൂ: 4 എണ്ണം
ജാതിപത്രി: ഒരു ഇതളിന്റെ പകുതി
തക്കോലം: 2 ടീസ്പൂണ്‍
കുരുമുളകുപൊടി: 1/2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി: 1 ടീസ്പൂണ്‍
വെള്ളം: 3/4 കപ്പ്
ഉപ്പ്: ആവശ്യമനുസരിച്ച്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറുതായി മുറിച്ച് നല്ലവണ്ണം വൃത്തിയായി നാരങ്ങനീരില്‍ കഴുകി പിഴിഞ്ഞെടുത്ത് ഒരു സ്ട്രയ്നറില്‍ ഇട്ടുവയ്ക്കുക. എല്ലാ വ്യഞ്ജനങ്ങളും നല്ലതുപോലെ പാനില്‍ ഇട്ടു ചൂടാക്കി മിക്സിയില്‍ അരച്ചെടുക്കുക. ചൂടാക്കുന്നത് പച്ചച്ചുവ മാറുന്നതിനു വേണ്ടിയാണ്. പേസ്റ്റു പരുവത്തില്‍ ആയിരിക്കണം അരച്ചെടുക്കുവാന്‍ . ഒരു പാനിൽ കുറച്ച എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ സവാളയും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. പകുതി വഴന്നു വരുമ്പോൾ തക്കാളി അരിഞ്ഞുവെച്ചത് ചേര്ക്കുക അതിനു ശേഷം മൂപ്പിച്ച അരച്ചെടുത്ത കറിക്കൂട്ടും ചേര്‍ത്ത് രണ്ടു മിനിട്ടുകൂടി മൂപ്പിക്കുക. ഇതിലേക്ക് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക. ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. ഇതിനുശേഷം ബീഫ്കറി ചൂടോടെ ഉപയോഗിക്കാം.

Share This:

Comments

comments