കാക്റ്റസ് സ്മൂത്തി – കാത്തു മാത്യൂസ്

0
1394

style="text-align: center;">കാക്റ്റസ് സ്മൂത്തി – കാത്തു മാത്യൂസ്
കള്ളിമുൾ ചെടി (കാക്റ്റസ്) എല്ലാവരും കണ്ടിട്ടുണ്ടാവും അതിലെ ചുവന്നുതുടുത്ത “എന്നേ ആരേലും പറിച്ചാൽ ഞാനിപ്പോൾ കുത്തും” എന്ന് പറഞ്ഞു പരിഭവിച്ചു നില്ക്കുന്ന യുവസുന്ദരി, മൊഞ്ചത്തി കള്ളിമുൾ പഴം (കാക്റ്റസ് ഫ്രൂട്ട്) ആരെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ, ഉണ്ടാവില്ല! കാരണം അതു വിഷക്കായ എന്നാണ് പലരും കരുതുന്നത്. അടുത്തനാൾ ഇതൊന്നു കഴിക്കാന്‍ എനിക്കു ഭഗ്യം സിദ്ധിച്ചു. ബഹുകേമം, ആരോഗ്യത്തിനു അത്യുത്തമം. ഇത്രയധികം പ്രോട്ടീന്‍, വിറ്റമിൻ സി, മറ്റു ഫൈബറുകള്‍ ഒക്കെ അടങ്ങിയിരിക്കുന്ന മറ്റൊരു പഴം ഉണ്ടോയെന്നതു തന്നെ സംശയമാണ്. ഇവളുടെ മുള്ളുകളും തൊലിയും നന്നായി കളഞ്ഞു മിക്സിയില്‍ തേനും ചേർത്ത് അടിച്ചെടുത്തുകൊള്ളൂ, അസൽ സ്മൂത്തിയായി ഇനി കുടിക്കാൻ റെഡി, ഇഞ്ചി നീരും മറ്റു പഴങ്ങളുമൊക്കെ ഇതിനോടൊപ്പം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുകയുമാവാം. ഇനി കുടിച്ചു കഴിഞ്ഞു എന്നോട് അഭിപ്രായം പറയൂ ഐസ് ക്യൂബ്സ് ഇടാൻ മറക്കേണ്ട.
///കാത്തു മാത്യൂസ്///യു.എസ് മലയാളി///

Share This:

Comments

comments