ഓര്‍മ്മച്ചൂരുകള്‍ മുറിയുന്നിടത്ത് (കവിത) സോണി ഡിത്ത്

0
1537

style="text-align: center;">ഓര്‍മ്മച്ചൂരുകള്‍ മുറിയുന്നിടത്ത് (കവിത) സോണി ഡിത്ത്
തനിച്ചിരിപ്പിന്‍റെ
നൂലറ്റങ്ങളില്‍ നിന്നും
ഒരു തിരി
യാത്ര പുറപ്പെടുന്നു .
കാലങ്ങളുടെ ഗന്ധങ്ങള്‍ക്കൊപ്പം
നമ്മെ
പൊട്ടിച്ചിതറിച്ചു കളയുന്നു .
ജലാശയ ധ്യാനത്തിലേയ്ക്ക്
ഒരു കുട്ടിയെറിഞ്ഞ
കല്ലിന്‍റെ നിലവിളി
അലകളടര്‍ത്തി
വേര്‍പ്പെട്ട് പോകുന്നുണ്ടാകുമപ്പോള്‍ .
കൂവിക്കൊടുത്ത പാട്ട്
തിരികെത്തരാതെ
വാടകവീട് തേടുകയായിരിക്കും
ഇണക്കുയിലുകള്‍ .
പള്ളിപ്പെരുന്നാളിന്‍റെ
നിറമാറ്റങ്ങള്‍ക്കിടയില്‍
ആരെയാരെ നോക്കുമെന്നന്തിച്ച്
ഹൃദയം വീര്‍പ്പിക്കുകയായിരിക്കും
ബലൂണുകള്‍ .
ശിങ്കാരി മേളച്ചുവടിനൊപ്പം
ആടിത്തിമിര്‍ത്ത്‌ വിയര്‍ത്ത്
കിതയ്ക്കുമ്പോഴും
മയില്‍ക്കാവടിയോ
പൂക്കാവടിയോ ചന്തമെന്ന്
വെറുതെ ഒളികണ്ണിടും .
സ്വപ്നമെന്നറിയാതെ
പെരുന്നാള്‍ച്ചൂരുള്ള
കൈമണത്തിടക്കിടെ
അമ്പിളിച്ചിരി ചിരിക്കവേ
ഒരു ഫോണ്‍വിളി
ഏകാന്തതയെ മുറിച്ചിട്ട്
ചിറികോട്ടും .
വര്‍ത്തമാന കാലത്തിലേയ്ക്ക്
ഓര്‍മ്മകളുടെ റീല്‍
ഏന്തിവലിഞ്ഞു
സഡന്‍ ബ്രേക്കിട്ടു
ഇഷ്ടക്കേട് മുറുമുറുക്കവേ
ആധുനിക വേലിക്കെട്ടിന്നിരുപുറവും
തലകളുടെ മുകള്‍ക്കറുപ്പോ
കഷണ്ടിത്തിളക്കമോ
ധൃതിയില്‍ ഉലാത്തുന്നുണ്ടായിരിക്കും .
**************************************************
/// സോണി ഡിത്ത് /// യു.എസ് മലയാളി ///
**************************************************

Share This:

Comments

comments