ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി:അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ആക്രമണം കടുപ്പിച്ചാണ്. രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അദാനിക്കു വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുകയാണെന്ന് രാഹുൽ
വിമർശിച്ചു.‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.‘അദാനിയും മോദിയും തമ്മിൽ പണ്ടുമുതലേ ബന്ധമുണ്ട്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണ്? ഈ ചോദ്യമാണ് തെളിവു സഹിതം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ അദാനി ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാകില്ല.’ – രാഹുൽ വ്യക്തമാക്കി.