വിമാനത്തിന്റെ ശുചിമുറിയിൽ പുകവലി: മലയാളി അറസ്റ്റിൽ.

0
289

ജോൺസൺ ചെറിയാൻ.

നെടുമ്പാശേരി : വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മാള തുപ്പരത്തി സുകുമാരനെ (62) പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ സുരക്ഷയ്ക്കു ഹാനികരമായ പ്രവൃത്തിയുടെ പേരിലാണു കേസ് റജിസ്റ്റർ ചെയ്തത്.ശുചിമുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടപ്പോഴാണു ജീവനക്കാർ വിവരം അറിഞ്ഞത്.

വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരം അറിയിച്ചു.തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു. 30നു പുലർച്ചെ നെടുമ്പാശേരി പൊലീസിനു കൈമാറി.ഒരു തീപ്പൊരി പോലും അപകടം സൃഷ്ടിക്കുമെന്നതിനാലാണു വിമാനങ്ങളിൽ പുകവലിക്കു കർശനനിരോധനമുള്ളത്.തീയും പുകയും അതിവേഗം പടരുകയും വിമാനം അപകടത്തിലാകുകയും ചെയ്യും.വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമെങ്കിൽ പോലും സമയമെടുക്കും.

Share This:

Comments

comments