ജോൺസൺ ചെറിയാൻ.
കോട്ടയം : രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുലർച്ചെ 5 വരെ നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തി.അബുദാബി, അൽ ഐൻ, ഹത്ത, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മഴ പെയ്തതായി എൻസിഎം അറിയിച്ചു.
ഇന്ന് പുലർച്ചെ ദുബായിലും സമീപ തീരപ്രദേശങ്ങളിലും താപനില 14 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ വരെ താഴ്ന്നു.അൽ മർമൂമിൽ 11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.പുലർച്ചെ 1.45ന് ജബൽ ജെയ്‌സിൽ 2.9 ഡിഗ്രി സെൽഷ്യസാണ് യുഎഇയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.