ജോൺസൻ ചെറിയാൻ.
കോട്ടയം : ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി കണ്ടക്ടർക്കു വാഹനാപകടത്തിൽ ദാരുണാന്ത്യം. അമയന്നൂർ സ്വദേശി പുളിയാമാക്കൽ നെടുങ്കേരി എൻ.വി.അനിൽകുമാർ (52) ആണു വീടിന്റെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞു മരിച്ചത്.പുലർച്ചെ ആറരയോടെ മണർകാട് മാലം കാവുംപടി ജംങ്ഷനിലായിരുന്നു അപകടം
.രക്തം വാർന്നുകിടന്ന അനിൽകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്ക് മറിഞ്ഞതോടെ തലയ്ക്കടക്കം ഗുരുതര മുറിവുകളുണ്ടായി.കോട്ടയം കെഎസ്ആർടിസി ഡിപ്പോ ഇടതുയൂണിയൻ നേതാവാണ്. അയർക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണു ഭാര്യ. രണ്ടു മക്കളുണ്ട്.