വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി.

0
49

ജോൺസൻ ചെറിയാൻ.

വൈക്കം : മഹാദേവ ക്ഷേത്രത്തിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി.ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയ ചിറക്കടവ് തിരുനീലകണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 10.20നാണ് ആന ഇടഞ്ഞ്. 11.10ന് ആനയ്ക്കു തീറ്റ നൽകി അനുനയിപ്പിച്ചു .

പാപ്പാൻ സാബുവിനെ ആക്രമിക്കാൻ ആന ശ്രമിച്ചതോടെയാണു തുടക്കം. കുതറി മാറിയതോടെ സാബു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആറാട്ടിനു ശേഷം തിടമ്പാനയ്ക്ക് അകമ്പടിയായി വന്ന ആനയാണ് ഇടഞ്ഞത്.എഴുന്നള്ളിപ്പ് പൂർത്തിയാക്കി മദപ്പാടിൽ കെട്ടാനുള്ള തയാറെടുപ്പിലായിരുന്നു. സംഭവം നടന്ന ഉടനെ മറ്റ് 5 ആനകളെ ക്ഷേത്രത്തിനു പുറത്തേക്കു മാറ്റി.

Share This:

Comments

comments