ഒഴിവറിയാൻ പിഎസ്‌സിക്ക് സോഫ്റ്റ്‌‌വെയർ വരും.

0
46

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം  : സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം പിഎസ്‌സിക്കു നേരിട്ടറിയാൻ കഴിയുന്ന സോഫ്റ്റ്‌വെയർ  തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. ഇതിനു നിർദേശം നൽകിയതായി നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ പിഎസ്‍സി എല്ലാ മാർഗവും തേടുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.പരീക്ഷ നടത്തുമ്പോൾ അപേക്ഷകരിൽ ഗണ്യമായ എണ്ണം ഹാജരാകാത്ത സ്ഥിതിയുണ്ട്.പ്രാഥമിക പരീക്ഷയ്ക്കുശേഷം ഓരോ തസ്തികയ്ക്കായി മുഖ്യപരീക്ഷകളും നടത്തുന്നു.

നിലവിൽ വകുപ്പ് മേധാവികൾ ഇ വേക്കൻസി സോഫ്റ്റ്‌വെയർ വഴി പിഎസ്‍സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്നാണു നിർദേശം. എന്നാൽ, പല വകുപ്പിലും ഇതു പാലിക്കുന്നില്ല. പഴയ രീതിയിൽ തപാലായും ഇ മെയിൽ ആയും അയയ്ക്കുന്നവരുണ്ട്. ഒഴിവുകൾ നഷ്ടപ്പെടാതിരിക്കാൻ പിഎസ്‍സി ഇതു സ്വീകരിക്കുകയും ചെയ്തുപോരുന്നു.അടുത്ത വർഷത്തെ മുഴുവൻ ഒഴിവുകളും ഈ വർഷം നവംബർ 30 ന് അകം അറിയിക്കണമെന്ന നിർദേശം 2 മാസം മുൻപു പിഎസ്‍സി നൽകിയിരുന്നു. എത്രപേർ അറിയിച്ചു എന്ന കണക്കു പുറത്തുവന്നിട്ടില്ല.

Share This:

Comments

comments