ജോൺസൻ ചെറിയാൻ.
ന്യൂഡൽഹി ∙ ‘എംടി ഹീറോയിക് ഇഡുൻ’ കപ്പലിലെ 16 ജീവനക്കാരുടെ മോചനത്തിനു നൈജീരിയൻ, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളുമായി സമ്പർക്കം പുലർത്തുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു.
അബൂജയിലെ ഇന്ത്യൻ മിഷൻ എല്ലാ പിന്തുണയും ഇന്ത്യൻ ജീവനക്കാർക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരുടെ മോചനത്തിനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും അദ്ദേഹം രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചു.