ഒമ്പത് മാസത്തെ ഉയർന്ന നിലയിൽ സ്വര്‍ണവില.

0
71

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് സ്വർണവില വർധിച്ചു. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്  ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.  ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന്  4,975 രൂപയിലും പവന് 39,800 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 39,880 രൂപ എന്നിവയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലകൾ.

രാജ്യാന്തര വിപണിയിൽ മാന്ദ്യഭയത്തിൽ വീഴുന്ന ബോണ്ട് യീൽഡ് ഇന്നലെയും രാജ്യാന്തര സ്വർണ വിലയെ 1800 ഡോളറിനടുത്ത് എത്തിച്ചു. വിപണിയിലെ മാന്ദ്യ ഭയം സ്വർണത്തിന് അനുകൂലമാണെങ്കിലും അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ഫെഡ് തീരുമാനങ്ങളും ബോണ്ട് യീൽഡിനും ഡോളറിനും തിരിച്ചു വരവ് നൽകിയേക്കാമെന്നത് സ്വർണത്തിന് പ്രധാനമാണ്.

Share This:

Comments

comments