ജോൺസൻ ചെറിയാൻ.
ജയ്പുർ : രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹ വീട്ടിൽ രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 പേർ മരിച്ചു.60 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ജോധ്പുരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഭുൻഗ്ര ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ട്.
വിവാഹ വിരുന്ന് ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് വൈകിട്ട് ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ചേക്കും.