ജോൺസൻ ചെറിയാൻ.
കോഴിക്കോട് : ബസില്‍ നിന്നു തെറിച്ചു വീണ് മരിക്കുന്നവരുടെ എണ്ണം കൂടി വരുമ്പോഴും നിയമലംഘനം തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യബസുകള്‍.സമയനഷ്ടം കുറയ്ക്കാന്‍ വാതിലുകള്‍ തുറന്നിട്ടാണ് മിക്ക ബസുകളുടേയും യാത്ര. ജില്ലയില്‍ നവംബറില്‍ മാത്രം മോട്ടോര്‍ വാഹന വകുപ്പ് 44 ഉം സിറ്റി പൊലീസ് 20 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വാതില്‍ ഇല്ലാതെയും കെട്ടിവച്ചും സര്‍വീസ് നടത്തുന്നത് തടയാനാണ് ഒാട്ടോമാറ്റിക് വാതിലുകള്‍ നിര്‍ബന്ധമാക്കിയത്. അതും ഇവിടെ അട്ടിമറിക്കപ്പെട്ട അവസ്ഥയാണ്.ബസിൽ വാതിൽ അടക്കാതിരുന്നതുമൂലം നവംബർ 29ന് നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മ വീട്ടമ്മ ഉഷ (50) മരിച്ചിരുന്നു.