ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു.

0
89

ജോൺസൻ ചെറിയാൻ.

ബെംഗളൂരു :  ബൈക്ക് പിക്കപ്പിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു.ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് കൊട്ടേപ്പാടം കച്ചേരിപറമ്പ് വെട്ടുകളത്തിൽ സൈതലവിയുടെ മകൻ സമീനുൾ ഹഖ് (27), കുടക് പോളിബെട്ട സ്വദേശി ഹമീദിന്റെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി റിങ് റോഡിൽ സുമനഹള്ളിയിലാണ്  അപകടം.

സമീനുൾ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ഇരുവരും തൽക്ഷണം മരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കോണ്ടുപോയി.സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും.

Share This:

Comments

comments