തൃക്കാർത്തികയുടെ മഞ്ഞൾപ്രസാദം തൊട്ട് കുമാരനല്ലൂർ.

0
71

ജോൺസൻ ചെറിയാൻ.

കുമാരനല്ലൂർ  : കാർത്തിക വിളക്കുകളായിരുന്നു കുമാരനല്ലൂർ ദേശത്തിന്റെ അലങ്കാരം.കുമാരനല്ലൂരമ്മയ്ക്ക് ഉത്സവം ഒരുക്കാൻ ഭക്തസഹസ്രങ്ങൾ. പുലർച്ചെയുള്ള കാർത്തിക ദീപങ്ങളുടെ നിറവിൽ  അണയാത്ത പകലിന്റെ തുടർച്ചയായി തൃസന്ധ്യയിൽ ദേശവിളക്ക്. ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ തൃക്കാർത്തിക ദർശനത്തിനും ദീപക്കാഴ്‌ചയ്‌ക്കും വൻ ഭക്‌തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കാർത്തിക ദർശനത്തിനു ശേഷം ഭക്‌തർ പ്രസാദമൂട്ടിലും പങ്കെടുത്താണ് മടങ്ങിയത്.അരലക്ഷത്തോളം പേർ പ്രസാദമൂട്ടിൽ പങ്കെടുത്തെന്നാണു ദേവസ്വത്തിന്റെ കണക്കുകൂട്ടൽ.രാവിലെ 9ന് ആരംഭിച്ച പ്രസാദമൂട്ട് 3.30 വരെ തുടർന്നു.നട്ടാശേരി എടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളിപ്പ് 3ന് ആരംഭിക്കും.7നു തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.പുലർച്ചെ 2.30ന് ആറാട്ട് എതിരേൽപ്. സജേഷ് സോമനും സംഘവും ഒരുക്കുന്ന പാണ്ടിമേളത്തോടെ ഉത്സവത്തിനു കൊടിയിറങ്ങും.

Share This:

Comments

comments