വ്യാഴാഴ്ച മാറ്റമില്ലാതെ സ്വർണ വില.

0
40

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റം ഇല്ല. ഗ്രാമിന് 4,950 രൂപയിലും പവന് 39,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ബുധനാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ  5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,960 രൂപയും  പവന് 39,680 രൂപയുമാണ്.ഡിസംബർ മാസം ഇത് വരെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി.ബോണ്ട് യീൽഡ് 3.6%ൽ താഴെ ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്.

Share This:

Comments

comments